രണ്ട് മലയാളികള്‍ ദമാമില്‍ ശ്വാസം മിട്ടി മരിച്ചു

ദമാമിലെ അബ്‌ഖൈഖില്‍ കൃഷിവകുപ്പിന്റെ ജലപദ്ധതിയുടെ പൈപ്പിനുളളലില്‍ ജോലി ചെയ്‌തുകൊണ്ടിരുന്ന രണ്ടു മലയാളികള്‍ ശ്വാസം മുട്ടി മരിച്ചു.അംസ്‌കോ കമ്പനിയിലെ തൊഴിലാളികളാണിവര്‍.കാസര്‍കോട് മഞ്ചേശ്വരം ഹൊസങ്കടിയിലെ വസന്തഷെട്ടി കൊല്ലം പുതിയ മുക്കനഴികം പരവൂര്‍ തെക്കും ഭാഗം പരേതനായ ബഷീറന്റെ മകന്‍ മുഹമ്മദ് ഫൈസര്‍ എന്നിവരാണ് മരിച്ചത്. വെളളിയാഴ്‌ച മൂന്ന് മണിയോടെയാണ് പൈപ്പില്‍ ജോലിക്കിടെ രണ്ടുപേര്‍ കുടുങ്ങിയത്. സിവില്‍ ഡിഫന്‍സ് പൈപ്പ് മുറിച്ച് ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha