കുഞ്ഞുങ്ങളെ മാറ്റി നല്‍കിയതിന് ആശുപത്രി അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

പ്രസവിച്ച ഉടന്‍ രക്ഷിതാക്കള്‍ പോലും അറിയാതെ ആശുപത്രി അധികൃതര്‍ കുഞ്ഞുങ്ങളെ മാറ്റുന്നത് സാധാരണ സംഭവമല്ല. എന്നാല്‍ ഒരേ സമയം ജനിച്ച രണ്ടു പെണ്‍ കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ പോലും അറിയാതെ ആശുപത്രി അധികൃതര്‍ മാറ്റി നല്‍കിയത് വലിയ സംഭവമാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാരീസിലാണ് ഈ അപൂര്‍വ്വ സംഭവം നടന്നിരിക്കുന്നത്. കുഞ്ഞിനെ മാറി നല്‍കിയതിന് ആശുപത്രി അധികൃതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിധി വന്നിരിക്കുകയാണ് . ഇപ്പോള്‍ യുവതികളായ അവരുടെ മാതാപിതാക്കള്‍ക്ക് രണ്ടു മില്യണ്‍ യൂറോയാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്.
മഞ്ഞപ്പ് ബാധിച്ച കുഞ്ഞുങ്ങളെ ഒരേ ഇന്‍കുബേറ്ററില്‍ സൂക്ഷിച്ചതിനിടെ 1994ല്‍ കാനിലെ ആശുപത്രിയില്‍ വച്ചാണ് മാറിപ്പോയത്. പരസ്പരം കുഞ്ഞുങ്ങളെ മാറിപ്പോയെന്ന് പത്ത് വര്‍ഷം മുമ്പ് അറിഞ്ഞുവെങ്കിലും തങ്ങള്‍ പോറ്റി വളര്‍ത്തിയ മക്കളെ പരസ്പരം കൈമാറാന്‍ മാതാപിതാക്കള്‍ തയ്യാറായില്ല. തെക്കന്‍ ഫ്രാന്‍സില്‍ ഗഹാസിലെ കോടതിയാണ് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്. ആവശ്യപ്പെട്ടിരുന്ന നഷ്ടപരിഹാര തുകയേക്കാള്‍ വളരെ കുറവാണ് വിധിച്ചതെങ്കിലും അപ്പീല്‍ നല്‍കുന്നില്ലെന്ന് മാതാപിതാക്കളുടെ അഭിഭാഷകന്‍ പറഞ്ഞു.
ഏറ്റവും ഒടുവില്‍ ആശുപത്രി അധികൃതര്‍ തെറ്റ് സമ്മതിച്ച് ഉത്തരവാദിദ്വം ഏറ്റെടുത്തതില്‍ തൃപ്തരാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു. നാഴ്‌സിനായിരുന്നു അന്ന് അബദ്ധം പറ്റിപോയത്. വലിപ്പത്തിലും നിറത്തിലും വ്യത്യാസം കണ്ടതോടെ അമ്മമാര്‍ തങ്ങളുടെ കുട്ടികള്‍ മാറിപ്പോയെന്ന സംശയം പ്രകടിപ്പിച്ചെങ്കിലും ആശുപത്രി അധികൃതര്‍ കണക്കിലെടുത്തിരുന്നില്ല.
കുഞ്ഞുങ്ങള്‍ക്ക് പത്ത് വയസായ ശേഷം പിതാവിന്റെ മുഖച്ഛായയുമായി ചേരുന്നില്ലെന്ന് കണ്ട് സംശയം തോന്നിയ ഒരു കുടുംബം രക്തം പരിശോധിച്ചപ്പോള്‍ ജീവശാസ്ത്രപരമായി കുട്ടിയുടെ മാതാപിതാക്കള്‍ തങ്ങളല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, രണ്ടാമത്തെ കുടുംബം അത് ഒരു പ്രശ്‌നമായി എടുത്തിരുന്നില്ല. എങ്കിലും പിന്നീട് ഇരു കുടുംബവും ചേര്‍ന്ന് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ പാരീസില്‍ മാത്രമല്ല നമ്മുടെ നാട്ടിലും നടന്നു വരികയാണ്. അതിന് ആശുപത്രി അധികൃതര്‍ തന്നെയാണ് ഉത്തരവാദികള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha