Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും


അഭിമാനമൂഹൂര്‍ത്തതിനായി ഒരുങ്ങി കേരളം.... വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും....കനത്ത സുരക്ഷയില്‍ തലസ്ഥാനനഗരം....


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..

സംസ്ഥാനത്തെ മറ്റ് ബീച്ചുകളെക്കാൾ ആഴക്കൂടുതലുള്ള ബീച്ച്: കടലിൽ ഉള്ളത് നാല് മീറ്റർ മുതല്‍ പതിനാറ് മീറ്റർ വരെ അഴത്തിലുള്ള വലിയ കുഴികൾ:- അപകടം പതിയിരിക്കുന്ന കൊല്ലം ബീച്ചിൽ ഇതുവരെ മരിച്ചത് 160ലേറെ പേർ:- ഇത്രയേറെ പേർ തിരയിൽപ്പെട്ട് മരിച്ച മറ്റൊരു ബീച്ച് കേരളത്തിലില്ലെന്ന് റിപ്പോർട്ടുകൾ....

04 JANUARY 2023 12:39 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് മറ്റു ബീച്ചുകളെക്കാള്‍ ആഴം കൂടുതലുള്ള കൊല്ലം ബീച്ചില്‍ അപകടങ്ങൾ തുടർക്കഥയാകുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന് എത്തിയവരിൽ 3 പേരാണ് മരണത്തിന് കീഴടങ്ങിയത്. ബീച്ചിൽ 160ൽ ഏറെ പേർ ഇതുവരെ തിരയിൽപെട്ടു മരിച്ചിട്ടുണ്ടാകുമെന്നാണ് കണക്ക്. പത്തിലേറെ പേരെ ലൈഫ് ഗാർഡുകളും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇത്രയേറെപ്പേർ തിരയിൽ പെട്ട് മരിച്ച മറ്റൊരു ബീച്ച് കേരളത്തിലില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മറ്റു ബീച്ചുകളെ പോലെയല്ല കൊല്ലം. ആഴത്തിലേക്ക് ചരിഞ്ഞു കിടക്കുകയല്ല. വെട്ടിമുറിച്ച പോലെ, തീരത്തോടു ചേർന്നു 3 മീറ്ററോളം താഴ്ചയുണ്ട്.

മാത്രമല്ല, തീരത്തിനു സമീപം കപ്പൽ ചാൽ ആണ്. ചാൽ കടന്നു വരുന്ന തിരക്കു ശക്തി കൂടുതലാണ്. സാഗരകന്യകയുടെ ശിൽപം സ്ഥിതി ചെയ്യുന്ന മഹാത്മാഗാന്ധി പാർക്കിന്റെ തുടക്കത്തിന്റെ സമീപം മുതൽ ബീച്ച് ഹോട്ടൽ ഭാഗം വരെയായിരുന്നു മുൻപ് ബീച്ച്. ഇപ്പോൾ വെടിക്കുന്ന് മുതൽ ഒരു വടക്കോട്ട് ഒരു കിലോമീറ്ററോളം നീളത്തിലാണ് ബീച്ച്. അതിനപ്പുറം കടലിൽ ഇറങ്ങുന്നവരും ഉണ്ട്. ലൈഫ് ഗാര്‍ഡുമാരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് പലരും കടലിലേക്കിറങ്ങുന്നത്. തീരത്ത് സ്ഥാപിച്ചിട്ടുള്ള സംരക്ഷണ കയറും മുന്നറിയിപ്പ് ബോര്‍ഡുകളും ആരും ശ്രദ്ധിക്കാറില്ല.

ഈ ഭാഗങ്ങളിൽ അപകടത്തിൽ പെടുന്ന ഒട്ടേറെ പേരെ രക്ഷപ്പെടുത്തുന്നത് മത്സ്യത്തൊഴിലാളികളാണ്. അവധി ദിവസങ്ങളിൽ ആയിരക്കണക്കിന് പേർ എത്തുന്ന ഇവിടെ 6–7 ലൈഫ് ഗാർഡുകൾ മാത്രമാണ് ഉള്ളത്. അവധി എടുത്താൽ 4–5 പേരായി ചുരുങ്ങും.

കൊല്ലം പോർട്ടിലേക്കുള്ള കപ്പല്‍ ചാലിന് സമീപത്തുള്ള തീരത്തോട് ചേർന്ന് നാല് മീറ്റർ മുതല്‍ പതിനാറ് മീറ്റർ വരെ അഴത്തിലുള്ള വലിയ കുഴികളാണ് കടലിലുള്ളത്. മുന്നറിയുപ്പുകള്‍ അവഗണിച്ച് തിരയില്‍ കാല്‍ നനയ്ക്കാൻ എത്തുന്നവരാണ് തിരയുടെ ചുഴിയില്‍പ്പെട്ട് അപകടത്തില്‍ പെടുന്നത്. ബീച്ചില്‍ എത്തുന്നവരെ സ്വാഗതം ചെയ്യുന്നത് തന്നെ അപായ സൂചകമായി സ്ഥാപിച്ചിരിക്കുന്ന ഒരു ബോർഡാണ്. മുന്നറിയുപ്പുകള്‍ അവഗണിച്ച് തിരയില്‍ കാല്‍ നനയ്ക്കാൻ എത്തുന്നവരാണ് തിരയുടെ ചുഴിയില്‍പ്പെട്ട് അപകടത്തില്‍ പെടുന്നത്. 

ഇത്തരത്തില്‍ രണ്ട് ആഴ്ച മുമ്പ് മുന്നറിയുപ്പുകള്‍ അവഗണിച്ച് കടലില്‍ ഇറങ്ങിയ മൂന്ന് പേർക്കാണ് ജീവൻ നഷ്ടപെട്ടത്. കൊല്ലം ബീച്ചിനോട് ചേർന്നുള്ള കടലില്‍ മിക്ക സ്ഥലങ്ങളിലും അപകട സാധ്യത കൂടുതലാണന്ന് ലൈഫ് ഗാർഡുകളും പറയുന്നു. കൊല്ലം ബീച്ചിലെ അപകട സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശങ്ങളും ഉണ്ട്. കൊല്ലം ബീച്ചിനോട് ചേർന്നുള്ള കടലില്‍ മിക്ക സ്ഥലങ്ങളിലും അപകട സാധ്യത കൂടുതലാണന്ന് ലൈഫ് ഗാർഡുകളും പറയുന്നു. ലൈഫ് ഗാർഡുകൾക്ക് ജീവൻ രക്ഷാ ഉപകരണങ്ങളും കുറവാണ്.

കൊല്ലം ബീച്ചിന്റെ അതിർത്തി ബാരിക്കേഡ് വച്ചു വേർതിരിക്കണമെന്ന നിർദ്ദേശങ്ങൾ ഉണ്ട്. ഒരേ സമയം 8 ലൈഫ് ഗാർഡുകളുടെ സേവനം ലഭിക്കത്തക്ക വിധത്തിൽ കൂടുതൽ പേരെ നിയമിക്കണം. ∙വേളി, ശംഖുമുഖം, കോവളം എന്നിവിടങ്ങളിലുള്ളതു പോലെ ടൂറിസം പൊലീസിനെ നിയോഗിക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്. ജീവൻ പണയം വച്ചാണ് ലൈഫ് ഗാർഡുകൾ രക്ഷാപ്രവർത്തനം നടത്തുന്നത്. എന്നാൽ ഇവരുടെ പരിരക്ഷയ്ക്ക് ഒന്നും സർക്കാർ ചെയ്യുന്നില്ല. ദിവസ വേതനമാണ് ഇവർക്ക്.

 

ഉമ്മൻചാണ്ടി സർക്കാർ വർധിപ്പിച്ചു നൽകിയ 815 രൂപയാണ് ഇപ്പോഴും കൂലി. ഇടതുമുന്നണി സർക്കാർ വന്ന ശേഷം ഒരു രൂപ പോലും വർധിപ്പിച്ചില്ല. ഇഎസ്ഐ, പിഎഫ് തുടങ്ങിയവയൊന്നും ഇല്ല. ഇൻഷുറൻസ് പോലും ഏർപ്പെടുത്തിയിട്ടില്ല. പിരിഞ്ഞു പോകുമ്പോൾ വെറും കയ്യുമായി മടങ്ങണം. 20 വർഷത്തിലേറെയായി ജോലി ചെയ്യുന്നവരുണ്ട്. 65 വയസ്സ് എത്തുമ്പോൾ ജോലി മതിയാക്കുന്നവർക്ക് കഴിഞ്ഞ സർക്കാർ 5 ലക്ഷം രൂപ നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച ഫയൽ ധനവകുപ്പ് വരെ എത്തിയെങ്കിലും പിന്നെ അ‌നക്കമൊന്നുമുണ്ടായില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ...  (7 minutes ago)

മകൾ അച്ഛന് കരൾ നൽകാൻ തയ്യർ പക്ഷേ വേണ്ടത് 30 ലക്ഷം രൂപ..ഒടുവിൽ സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിക്കുമ്പോൾ  (12 minutes ago)

വന്‍ ആയുധ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന. ...  (14 minutes ago)

തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉച്ചയ്ക്ക് 2.00 മണി വരെ  (20 minutes ago)

.ശക്തമായ കാറ്റില്‍ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടു  (47 minutes ago)

ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും  (1 hour ago)

മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ പരാജയം....  (1 hour ago)

ഹൃദയഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍സ്വദേശി അബുദാബിയില്‍ മരിച്ചു  (1 hour ago)

ഒരു സംഘം യുവാക്കള്‍ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു  (1 hour ago)

പാകിസ്ഥാന് കനത്ത മറുപടി നല്‍കാനൊരുങ്ങി സൈന്യം...  (2 hours ago)

കാറിടിച്ച് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത...  (2 hours ago)

ഗിരിജ വ്യാസ് അന്തരിച്ചു... 78 വയസായിരുന്നു  (2 hours ago)

വിഴിഞ്ഞം തുറമുഖ പദ്ധതി രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ മണ്ഡലം എംഎല്‍എ എം. വിന്‍സെന്റ്  (3 hours ago)

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും...  (3 hours ago)

Malayali Vartha Recommends