Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ;ഇവയ്ക്ക് ഓട്ടോമാറ്റിക് കൺട്രോൾ റൂമുകൾ വേണം എന്ന് ശുപാർശ


നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.... പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി.... താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനെന്ന് രാഹുല്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയത്, ആരോപണങ്ങളെ കുറിച്ച് ഒന്നും പറയാനില്ല, അന്വേഷണം നടക്കട്ടെയെന്നും രാഹുല്‍


പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമത് സമ്മേളനത്തിന് ഇന്ന് തുടക്കമാകും...


വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത ഹര്‍ജികളില്‍ സുപ്രിംകോടതി വിധി ഇന്ന്.... ചീഫ്ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്


ഇത് അഭിമാനപോരാട്ടം.... പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കി

രാജ്യം കണ്ട അപകടകാരിയായ ചാരവനിത: മനഃസാക്ഷിയുള്ള’ ധീരയായ അന മോണ്ടെസ് ഇരുപത് വർഷങ്ങൾക്ക് ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പറഞ്ഞത് ...

10 JANUARY 2023 03:43 PM IST
മലയാളി വാര്‍ത്ത

അമേരിക്കയുടെ പ്രതിരോധമന്ത്രാലയത്തിൽ ജോലി ചെയ്‌തിരുന്ന അന ബെലൻ മോണ്ടെസ്. രഹസ്യവിവരങ്ങൾ ക്യൂബയ്‌ക്ക്‌ ചോർത്തി നൽകിയെന്ന്‌ ആരോപിച്ച്‌ 2001ലാണ്‌ എഫ്‌ബിഐ അന ബെലനെ അറസ്റ്റ്‌ ചെയ്‌തത്‌. 25 വർഷത്തെ തടവായിരുന്നു ശിക്ഷ വിധിച്ചത്‌. കഴിഞ്ഞ 20 വർഷം അമേരിക്കൻ തടവിൽ കഴിഞ്ഞു. 65 വയസ്സായ ഇവർ ടെക്‌സസ്‌ ജയിലിൽനിന്ന്‌ മോചിതയായി . പക്ഷെ ഇപ്പോഴും അന ബെലൻ ഉറച്ചു വിശ്വസിക്കുന്നത് താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് തന്നെ. എന്നാൽ അന മോണ്ടെസിനെ ‘രാജ്യം കണ്ട ഏറ്റവും അപകടകാരിയായ ചാരപ്രവർത്തക ’ എന്നാണ് യു എസ് ഭരണകൂടം വിളിക്കുന്നത്. ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയിൽ (ഡിഐഎ) ഉന്നത തസ്തികയിലിരുന്ന് ക്യൂബയ്ക്ക് രഹസ്യങ്ങൾ ചോർത്തി നൽകി അമേരിക്കയുടെ ചരിത്രത്തിലെ ‘ഏറ്റവും നാണംകെട്ട അധ്യായം’ രചിച്ച വനിത .

പണത്തിനുവേണ്ടിയല്ല, പ്രത്യയശാസ്‌ത്രത്തിന്റെ പേരിൽ ക്യൂബയ്‌ക്ക്‌ അമേരിക്കയുടെ രഹസ്യവിവരങ്ങൾ കൈമാറിയെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. ജോലി ചെയ്ത 17 വർഷവും അന മോണ്ടെസ് ക്യൂബയ്ക്ക് രഹസ്യങ്ങൾ കൈമാറിയിരുന്നു എന്നാണു കണ്ടെത്തിയത് . ക്യൂബയിലെ അമേരിക്കക്കാരായ 4 പ്രമുഖ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ വിവരങ്ങളടക്കം അതീവ തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയതിൽ ഉൾപ്പെടും. യുഎസ് പ്രസിഡന്റ് ജോർജ് ബുഷിന്റെ ഇന്റലിജൻസ് മേധാവി മൈക്കേൽ വാൻ ക്ലീവ് പറഞ്ഞത് അമേരിക്ക എങ്ങനെയാണ് ക്യൂബയ്ക്ക് എതിരെ പ്രവർത്തിക്കുന്നതെന്നുപ്പെടെയുള്ള നിർണായക വിവരങ്ങൾ ഒന്നൊഴിയാതെ അന ബെലൻ മോണ്ടെസ് ക്യൂബയ്ക് കൈമാറി.

ഡിഐഎയുടെ ക്യൂബൻ വിഷയം കൈകാര്യം ചെയ്യുന്ന സീനിയർ അനലിസ്റ്റ് തസ്തികയിലായിരുന്നു അന ബെല ജോലി ചെയ്തിരുന്നത് . 2001 സെപ്റ്റംബർ 21ന് അറസ്റ്റിലായപ്പോൾ അമേരിക്കൻ വിരുദ്ധ ആശയത്താൽ പ്രചോദിതയായാണ് താൻ ഈ ‘കടുംകൈ’ ചെയ്തതെനന്നായിരുന്നു അന ബെലന്റെ തുറന്നു പറച്ചിൽ അന എങ്ങനെ യു എസ്സിലെ തന്ത്രപ്രധാനമായ ജോലിയിൽപ്രവേശിച്ചു എന്നത് പ്രസക്തമാണ്. ആ ചരിത്ര കഥ ഇങ്ങനെ:

നിക്കരാഗ്വയിലെ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ സായുധ വിമതസംഘമായ കോൺട്രയ്ക്ക് യുഎസ് പിന്തുണ നൽകുന്നതിൽ രോഷാകുലയായ പെൺകുട്ടി ആയിരുന്നു അന. ആ മനസ്സറിഞ്ഞ് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ സഹപാഠി 1984ൽ അനയെ സമീപിച്ചു. തുടർന്ന് ക്യൂബയുടെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന് പരിചയപ്പെടുത്തി.

നിക്കരാഗ്വയെ രക്ഷിക്കാൻ അന മോണ്ടെസ് പുതിയ ദൗത്യം ഏറ്റെടുത്തു. രഹസ്യമായി ക്യൂബയിലെത്തി പരിശീലനം നേടിയ ശേഷം 1985ൽ ഡിഐഎയിൽ ചേർന്നത് പൂർണമായും ക്യൂബൻ മനസ്സോടെ. തുടർന്നുള്ള വർഷങ്ങളിൽ ഏതാനും ആഴ്ചകൾ ഇടവിട്ട് വാഷിങ്ടൻ ഡിസിയുടെ സമീപത്തുള്ള റസ്റ്ററന്റുകളിൽ വച്ച് ക്യൂബൻ പ്രതിനിധിയെ കാണുകയും രഹസ്യങ്ങൾ കൈമാറിക്കൊണ്ടിരിക്കുകയും ചെയ്തു വന്നു.
ഇതേ സമയം ഡിഐഎയിൽ മികച്ച പ്രവർത്തനത്തിന് പ്രശംസകളേറ്റു വാങ്ങി ഉന്നതപദവിയിലെത്തി ‘ക്യൂബൻ രാജ്ഞി’ എന്ന് അറിയപ്പെട്ടു. എന്നാൽ 1996ൽ പെന്റഗണിലെ ഒരു അടിയന്തര യോഗത്തിന് അവർ എത്താത്തതിനെ തുടർന്ന് അനയിലേയ്ക്ക് സംശയത്തിന്റെ കണ്ണുകൾ നീണ്ടു എന്നത് ശ്രദ്ധിക്കപ്പെട്ടു.

പിന്നെയും 4 വർഷം കഴിഞ്ഞാണ് ഡിഐഎയിൽ ‘ഒരു ക്യൂബൻ ചാരൻ’ ഉണ്ടെന്ന് എഫ്ബിഐയ്ക്ക് ചില സംശയങ്ങൾ ഉണ്ടായത്. ഗ്വാണ്ടനാമോയിലെ യുഎസ് ജയിൽ ആ വ്യക്തി ചില പ്രത്യേക ദിവസങ്ങളിൽ സന്ദർശിച്ചതിന്റെ വിവരവും കിട്ടി. ആ ദിവസങ്ങളിൽ സന്ദർശനം നടത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞപ്പോൾ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം ഞെട്ടി. ക്യൂബയെക്കുറിച്ചുള്ള രഹസ്യാന്വേഷണത്തിന്റെ എല്ലാമറിയാവുന്ന ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥയായിരുന്നു അപ്പോൾ അന മോണ്ടെസ്.

അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അവർ നിസ്സംഗയായിരുന്നു. അതിന് മാനസികമായി സജ്ജയായിരുന്നെന്നും വധശിക്ഷ പോലും ഏറ്റുവാങ്ങാൻ തയാറായിരുന്നുവെന്നും അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥൻ പെറ്റെ ലാപ് പറഞ്ഞു. ഞാൻ എന്റെ മനഃസാക്ഷിയെ ആണ് അനുസരിച്ചത്. ക്യൂബയോടുള്ള അമേരിക്കയുടെ ഇടപെടൽ ക്രൂരവും അന്യായവും ആയിരുന്നു. അമേരിക്കൻ രാഷ്ട്രീയനയവും മൂല്യങ്ങളും അടിച്ചേൽപ്പിക്കുന്നതിനെതിരെ ആ ദ്വീപ് രാഷ്ട്രത്തിലെ ജനങ്ങൾ നടത്തുന്ന ചെറുത്ത് നില്പിനെ പിന്തുണയ്ക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് എന്റെ മനഃസാക്ഷി പറഞ്ഞു’–അവർ വ്യക്തമാക്കി.



അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗങ്ങളെ സംഭ്രമിപ്പിക്കുന്ന ഇത്തരം സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. റോബർട്ട് ഹാൻസെൻ, അൾഡ്രിച് അമെസ് എന്നീ തലപ്പത്തുള്ള യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സോവിയറ്റ് യൂണിയന് വിവരങ്ങൾ ചോർത്തി നൽകിയതിന് 2001ൽ അറസ്റ്റിലായിട്ടുണ്ട്. ഇരുവരും ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. ഇരുവരും വൻതോതിൽ പണം വാങ്ങിയാണ് ഇരട്ട ഏജന്റ് ആയി പ്രവർത്തിച്ചത്. അതേ സമയം പത്തു പൈസപോലും വാങ്ങാതെ പ്രത്യയശാസ്‌ത്രത്തിന്റെ പേരിൽ ക്യൂബയ്‌ക്ക്‌ വേണ്ടി ചാരപ്രവൃത്തി ചെയ്ത ‘ക്യൂബൻ രാജ്ഞി’ അന ബെനും ഇനി അമേരിക്കൻ കുറ്റാന്വേഷണ ചരിത്രത്തിൽ ഇടം പിടിയ്ക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. 13 പുരസ്‌കാരങ്ങളുമായി സെത് റോഗന്റെ കോമഡി ....  (9 minutes ago)

ചൈനയോട് ഒന്നിനെതിരെ നാല് ഗോളിന്  (12 minutes ago)

ഓട്ടോമാറ്റിക് കൺട്രോൾ റൂമുകൾ  (51 minutes ago)

ഇത് ജീൻ വേറെ..! ഉടൻ ആ പ്രഖ്യാപനം,..! സതീശനെ വെട്ടിത്തള്ളി ജനം കാത്തിരുന്ന കാഴ്ച്ച സഭയിൽ  (52 minutes ago)

റെയില്‍ പാളത്തില്‍ വെള്ളക്കെട്ട് ഉയര്‍ന്നതിനാല്‍ ദാദര്‍, കുര്‍ള,ബാന്ദ്ര എന്നീ....  (1 hour ago)

നവജാത ശിശുക്കളെ സംരക്ഷിച്ച് നഴ്‌സുമാർ  (1 hour ago)

മാവോയിസ്റ്റുകളെ വധിച്ചു  (1 hour ago)

മാധ്യമങ്ങളോട് രാഹുല്‍  (1 hour ago)

പവന് 80 രൂപയുടെ കുറവ്  (1 hour ago)

മച്ചിങ്ങല്‍ ജാഫര്‍ അലി ദാരിമി അന്തരിച്ചു  (2 hours ago)

ഉയര്‍ന്ന വില പ്രതീക്ഷിച്ച് ചരക്ക് പിടിച്ച്  (2 hours ago)

സി.പി. സാലിഹിന്റെ സഹോദരി അന്തരിച്ചു....  (2 hours ago)

പാരീസ് ഒളിമ്പിക്‌സിലെ വെങ്കല മെഡലിസ്റ്റായ ഇന്ത്യന്‍ താരം അമന്‍ ഷെറാവത്തിനെ ഭാരം കൂടിയതിന്റെ പേരില്‍ അയോഗ്യനാക്കി...  (2 hours ago)

ഉത്തരവുമായി സുപ്രിംകോടതി  (2 hours ago)

എതിരാണെന്ന്  (2 hours ago)

Malayali Vartha Recommends