Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

നേപ്പാൾ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ച് ഇന്ത്യക്കാരും: വിമാനത്തിൽ ഉണ്ടായിരുന്ന 72പേരും കൊല്ലപ്പെട്ടു: ലോകത്തെ ഏറ്റവും അപകടം പിടിച്ച 10 വിമാനത്താവളങ്ങൾ ഇവയാണ്...

15 JANUARY 2023 05:38 PM IST
മലയാളി വാര്‍ത്ത

നേപ്പാളിലുണ്ടായ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ച് ഇന്ത്യാക്കാരടക്കം 14 വിദേശികൾ ഉണ്ടായിരുന്നതായി നേപ്പാൾ വ്യോമയാന വകുപ്പ്. 68 യാത്രക്കാരടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടില്ല. 40 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 53 നേപ്പാൾ സ്വദേശികളും നാല് റഷ്യൻ പൗരന്മാരും രണ്ട് കൊറിയക്കാരും അയർലണ്ട്, അർജന്റീന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പേരുമാണ് വിമാനത്തിൽ ഉണ്ടായിരുന്ന കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ഉള്ളത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല.

രണ്ട് കൈക്കുഞ്ഞുങ്ങളടക്കം മൂന്ന് കുട്ടികളും വിമാനത്തിൽ ഉണ്ടായിരുന്നു. കാഠ്‌മണ്ഡുവിൽ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോയ വിമാനം പൊഖാറയിലെ റൺവേക്ക് സമീപം തകർന്ന് വീണ് കത്തിനശിക്കുകയായിരുന്നു. രാവിലെ 10.33 ന് പറന്നുയർന്ന വിമാനം ലക്ഷ്യത്തിലെത്താൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിനിൽക്കെയാണ് അപകടത്തിൽപെട്ടത്. റൺവേയിലെത്തുന്നതിന് മുൻപ് ഉഗ്ര ശബ്ദത്തോടെ വിമാനം നിലംപൊത്തിയെന്നും തീപിടിച്ചുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

ഈ അപകടത്തിന്റെ നടുക്കത്തിലാണ് നാം എല്ലാവരും. ഇതോടെ വിമാനയാത്ര തന്നെ പേടിസ്വപ്നമാകുകയാണ്. ഇത്തരം വാർത്തകളുടെ ഓർമ്മ നിലനിൽക്കുന്നിടത്തോളം വിമാനത്താവളങ്ങളിലെ റൺവേകളിലേക്കു ഇറങ്ങുന്നതും പറന്നുയരുന്നതും നെഞ്ചിടിപ്പ് കൂട്ടുന്ന അനുഭവം തന്നെയാണ്. എന്നിരുന്നാലും ലോകത്തിലെ ഏറ്റവും സുരക്ഷിത യാത്രമാർഗം വിമാനയാത്ര തന്നെയാണ്. ഓരോ വർഷത്തിലും റോഡ്, റെയിൽ അപകടങ്ങളിൽ മരിക്കുന്നവരുടെ ചെറിയൊരു ശതമാനം പോലും വിമാനയാത്രയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങളിൽ കൊല്ലപ്പെടുന്നില്ല എന്നതാണ് സത്യം. ലോകത്തിലെ ഏറ്റവും അപകടകരമായ 10 എയർപോർട്ട് റൺ‌വേകൾ ഇതാ…

ടെൻസിംഗ്-ഹിലരി വിമാനത്താവളം. നേപ്പാൾ


ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളിലൊന്നാണ് ലുക്ല എയർപോർട്ട് എന്നറിയപ്പെടുന്ന നേപ്പാളിലെ ടെൻസിംഗ്-ഹിലാരി വിമാനത്താവളം ( Tenzing Hillary Airport ). 9,500 അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

ഹിമാലയൻ പർവതങ്ങളിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ, കുത്തനെയുള്ള റൺവേ ഉപരിതലം, ലംബമായ ഡ്രോപ്പ് ഓഫ് എന്നിവ ലോകത്തിലെ ഏറ്റവും ഉയർന്ന വിമാനത്താവളങ്ങളിലൊന്നായ ഇത് നേരിടുന്ന പ്രതിസന്ധികളില്‍ ചിലത് മാത്രമാണ്. ഇവിടെ അപകടമുണ്ടാകുന്നത് ആദ്യമല്ല .. 2008 ഒക്ടോബര്‍ 8 ന് ഇവിടെവെച്ച് യെതി എയര്‍ലൈന്‍സിൻ്റെ വിമാനത്തിന് തീപിടിക്കുകയും 18 പേര്‍ മരിക്കുകയും ചെയ്തു. അന്ന് ആ അപകടത്തിൽ വിമാനത്തിന്റെ ക്യാപ്റ്റന്‍ മാത്രമായിരുന്നു രക്ഷപ്പെട്ടത്. കൂടാതെ 2019 ൽ പറന്നുയരാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നി നീങ്ങിയ ഒരു ചെറുവിമാനം വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഹെലികോപ്റ്ററിൽ ഇടിച്ച് കോ-പൈലറ്റും 2 പൊലീസുകാരും മരണമടഞ്ഞിരുന്നു. സംഭവസമയത്തെ പ്രതികൂല കാലാവസ്ഥയായിരുന്നു അപകടത്തിന് കാരണം. ഇതുവരെ പത്തിലേറെ അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.

നേര്‍ത്ത വായു, റൺവേയുടെ നീളക്കുറവ്, പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ടത് എന്നിവയൊക്കെ ഇവിടെ (ലുക്ല) പൈലറ്റുമാര്‍ക്ക് കടുത്തവെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അതുകൊണ്ടുതന്നെ പരിചയസമ്പന്നരായ പൈലറ്റുമാർക്ക് മാത്രമേ ഇവിടെ വിമാനം നിയന്ത്രിക്കുവാൻ സാധിക്കുകയുള്ളൂ.


ടിബറ്റിലെ കുംബോ ബണ്ട

സമുദ്രനിരപ്പിൽ നിന്ന് പതിനാലായിരം അടി ഉയരത്തിലാണ് ടിബറ്റിലെ കുംബോ ബണ്ട (kumbu banda Airport) വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഒരുപക്ഷെ ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാണിജ്യ വിമാനത്താവളം. ഇവിടെ വില്ലൻ ഓക്സിജനാണ്. വിമാനത്താവളം ഇത്ര ഉയരത്തിലാണ് എന്നതിനാൽ തന്നെ ഓക്സിജന്റെ ലഭ്യത കുറവാണ്. ഇത്രയും മുകളിലേക്ക് എത്തുമ്പോൾ പലപ്പോഴും ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്നത് ലാൻഡിങ് സമയത്തിന് മുൻപ് എൻജിന്റെ പ്രവർത്തനത്തെ ബാധിക്കാറുണ്ട്. യാത്രക്കാരെ സംബന്ധിച്ചും പൈലറ്റുമാരെ സംബന്ധിച്ചും ഇതത്ര നല്ല അനുഭവമല്ല.

പാരോ, ഭൂട്ടാൻ


പരിശീലനം ലഭിച്ച ഏതൊരു പൈലറ്റിനും വിമാനം പറത്താനും വിമാനമിറക്കാനും എല്ലാ വിമാനത്താവളത്തിലും അനുമതിയുണ്ട്, ഒരു വിമാനത്താവളത്തിലൊഴിച്ച്. ഭൂട്ടാനിലെ പാരോ ( paro airport ) വിമാനത്താവളമാണിത്. ഈ വിമാനത്താവളത്തിൽ വിമാനം ഇറക്കാൻ 8 പൈലറ്റുമാർക്ക് മാത്രമേ അനുമതിയുള്ളൂ. ഇതിൽ നിന്നുതന്നെ അപകട ഭീഷണി തിരിച്ചറിയാം. ശരാശരി 5500 മീറ്റർ ഉയരമുള്ള പർവതങ്ങളും 1870 മീറ്റർ മാത്രം നീളമുള്ള റൺവേയുമാണ് ഈ വിമാനത്താവളത്തെ അപകടം പിടിച്ചവയുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്.

സെന്റ് മാർട്ടീൻ വിമാനത്താവളം
കരീബിയൻ ദ്വീപായ സെന്റ് മാർട്ടീനിലെ പ്രിൻസസ് ജൂലിയാന രാജ്യാന്തര വിമാനത്താവളം ബീച്ചിനരികിലൂടെ വന്ന് റൺവേയിലേക്കിറങ്ങുന്ന വിമാനങ്ങളുടെ ദൃശ്യങ്ങൾ കൊണ്ട് പ്രശസ്തമാണ് ( princess juliana international airport ). ഹോളണ്ടിന്റെ കീഴിലുള്ള ഈ ദ്വീപിന്റെ സ്ഥലപരിമിതി തന്നെയാണ് ബീച്ചിനോട് ചേർന്ന് വിമാനത്താവളം നിർമിക്കാൻ കാരണമായതും. ശ്രദ്ധിച്ച് ലാൻഡു ചെയ്തില്ലെങ്കിൽ വിമാനം കടലിൽ കിടക്കും എന്ന സ്ഥിതി ഇവിടെയും ഉണ്ട്. 2100 മീറ്ററാണ് ഇവിടുത്തെ റൺവേയുടെ നീളം. ബോയിങ് ഒഴികെയുള്ള വിമാനങ്ങൾ ഇവിടെ ലാൻഡ് ചെയ്യും. 2500 മീറ്ററാണ് ബോയിങ് വിമാനങ്ങൾ ലാൻഡു ചെയ്യാനുള്ള റൺവേയുടെ ഏറ്റവും കുറഞ്ഞ നീളം.

ടോൺകോൺടിൻ വിമാനത്താവളം, ഹോണ്ടുറാസ്


പൈലറ്റുമാർക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്ന വിമാനത്താവളമാണ് ഹോണ്ടുറാസിലെ ടോൺകോൺടിൻ ( toncontin airport ). ഉയരം കൂടിയതും കുത്തനെയുള്ളതുമായ മലയുടെ അടിവാരത്താണ് വിമാനങ്ങൾക്ക് ലാൻഡ് ചെയ്യേണ്ടത്. സാധാരണ വിമാനത്താവളങ്ങളിലുള്ളതു പോലെ നേരെ വന്ന് റൺവേയിൽ ഇറങ്ങാൻ കഴിയില്ല. വളഞ്ഞെത്തിയാണ് റൺവേയിലേക്ക് വിമാനങ്ങൾ ലാൻഡ് ചെയ്യിക്കുക. അതുകൊണ്ടുതന്നെ എത്ര വിദഗ്ധനായ പൈലറ്റും ഇവിടേയ്ക്കെത്തുമ്പോൾ ജാഗരൂകരാകും. കാരണം ചെറിയൊരു ശ്രദ്ധക്കുറവ് പോലും വലിയ അപകടം വരുത്തി വച്ചേക്കാം.

ഫ്രാൻസിലെ കോർഷ് വെൽ


ഹോണ്ടുറാസിലേത് മലയടിവാരത്തിലെ വിമാനത്താവളമാണെങ്കിൽ ഫ്രാൻസിലെ കോർഷ് വെലിലെത് മലമുകളിലാണ് ( courchevel airport ). ആൽപ്സ് പർവതനിരയിൽ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളത്തിന് ചുറ്റും വൻ മലയിടുക്കുകളാണ്. ഇതിനെല്ലാം അപ്പുറം വിമാനത്താവളത്തിന്റെ റൺവേ നിർമിച്ചിരിക്കുന്നത് ഇറക്കത്തിലാണ്. കൂടാതെ റൺവേയുടെ നീളമാകട്ടെ വെറും 525 മീറ്ററും. വിമാനം പറന്നിറങ്ങുന്നതും ഉയരുന്നതും കുത്തനെയുള്ള പാറക്കെട്ടിൽ അവസാനിക്കുന്ന റൺവേയിലൂടെയാണ്. അതുകൊണ്ടുതന്നെ ഏതൊരു യാത്രക്കാരന്റെയും നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നതാണ് ഈ കാഴ്ച, ഒപ്പം പൈലറ്റിന്റെയും.

ജിബ്രാൾട്ടർ രാജ്യാന്തര വിമാനത്താവളം


സ്വതവേ തന്നെ വിമാനം ലാൻഡിങ്ങും ടേക്കോഫും അപകടം പിടിച്ച പരിപാടികളാണ്. അപ്പോൾ ഇതിനിടയിൽ തിരക്കേറിയ ഒരു റോഡു കൂടി പോകുന്നുണ്ടെങ്കിൽ എന്താകും അവസ്ഥ. ജിബ്രാൾട്ടറിലെ ( gibraltar airport ) രാജ്യാന്തര വിമാനത്താവളത്തിലെ റൺവേയിൽ ലാൻഡിങ് ആരംഭിക്കുന്നത് സമുദ്രത്തിന് നടുവിൽ നിന്നാണ്. ഇവിടെ ലാൻഡ് ചെയ്ത് എയർപോർട്ടിലേക്ക് എത്തുന്നതിനിടെയാണ് തിരക്കേറിയ റോഡു കടന്നുപോകുന്നത്. വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് സിഗ്നൽ തെളിഞ്ഞ് വാഹനങ്ങളെ തടയുകയാണ് ഇവിടെ ചെയ്യുന്നത്. എങ്കിലും പലപ്പോഴും അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. സ്ഥലപരിമിതി മൂലം ഇവിടെ മറ്റു പരിഹാരങ്ങൾ സാധ്യവുമല്ല.

ഗിസ്ബോൺ, ന്യൂസിലന്റ്


ജിബ്രാൾട്ട് വിമാനത്താവളത്തിൽ റൺവേയ്ക്ക് കുറുകെ റോഡാണെങ്കിൽ ഗിസ്ബണിൽ ഇതു റെയിൽ പാളമാണ് ( gisborne airport new zealand ). റൺവേയ്ക്ക് കുറുകെ റെയിൽ പാളം ഉള്ള ലോകത്തെ മൂന്നു വിമാനത്താവളങ്ങളിൽ ഒന്നാണ് ഗിസ്ബോൺ. മറ്റ് രണ്ടും തിരക്ക് കുറഞ്ഞവയാണെങ്കിൽ ഗിസ്ബോൺ തിരക്കേറിയ രാജ്യാന്തര വിമാനത്താവളമാണ്. അതുകൊണ്ട് തന്നെ അടിക്കടി ട്രെയിനുകളും വിമാനങ്ങളും പരസ്പരം പാതകൾ മുറിച്ചു കടന്നുപോകും. അതിനാൽ അപകട സാധ്യതയുമേറും. കൃത്യമായ ഇടവേളകളിൽ ട്രെയിനിന്റെയും വിമാനത്തിന്റെയും സമയം ക്രമീകരിച്ചാണ് ഈ പ്രതിസന്ധി അധികൃതർ മറികടക്കുന്നത്.

അന്റാർട്ടിക്കയിലെ മക്മർഡോ


എത്തിച്ചേരാൻ ഏറ്റവും വിഷമം പിടിച്ച ഭൂവിഭാഗമാണ് അന്റാർട്ടിക്. കപ്പലിലുള്ള യാത്ര ചിലപ്പോൾ മാസങ്ങൾ വരെ നീണ്ടേക്കാം. ഈ സാഹചര്യത്തിൽ അന്റാർട്ടിക്കിലെ വിമാനത്താവളം അനിവാര്യമാണ്. എന്നാൽ മഞ്ഞു നിറഞ്ഞ കാലാവസ്ഥ വിമാനങ്ങൾക്ക് വെല്ലുവിളിയും. ഈ വെല്ലുവിളി തന്നെയാണ് അന്റാർട്ടിക്കിലെ വിമാനത്താവളമായ മക്മർഡോയെ അപകടം പിടിച്ചതാക്കുന്നതും ( mcMurdo AirStation Antarctica ). ഐസിന്റെ മുകളിലാണ് വിമാനം ലാന്റുചെയ്യുക. അതുകൊണ്ട് തന്നെ തെന്നിപ്പോകാനുള്ള സാധ്യത കൂടുതലാണ്. ഇതു കൂടാതെ മിക്കപ്പോഴുമുള്ള ഇരുട്ട് നിറഞ്ഞ അന്തരീക്ഷവും തണുത്തുറഞ്ഞ കാലാവസ്ഥയും വെല്ലുവിളികളാണ്.

അഗത്തി, ലക്ഷദ്വീപ്


ലോകത്തെ ഏറ്റവും അപകടം പിടിച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് ലക്ഷദ്വീപിലെ അഗത്തി ( agatti airport ) വിമാനത്താവളവും. നാലായിരം അടി നീളം മാത്രമുള്ള അഗത്തി വിമാനത്താവളം ലോകത്തിലെ ഏറ്റവും ചെറിയ വിമാനത്താവളങ്ങളിൽ ഒന്നാണ്. ചെറുവിമാനങ്ങൾക്ക് മാത്രം ഇറങ്ങാൻ കഴിയുന്ന ഈ വിമാനത്താവളത്തിന്റെ മൂന്ന് വശവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. അപകടം പിടിച്ചതെങ്കിലും അതിനൊപ്പം മനോഹരമായ കാഴ്ച ഒരുക്കുന്ന വിമാനത്താവളം കൂടിയാണ് അഗത്തി. ലക്ഷദ്വീപിലെ 36 ദ്വീപുകളിലേക്ക് എത്താനുള്ള ഏക വിമാനമാർഗവും അഗത്തിയാണ്.

കേരളത്തിലെ അപകടകരമായ വിമാനത്താവളം കരിപ്പൂർ ആണ്. 2020 ഓഗസ്റ്റ് 7 ന് ആയിരുന്നു ഞെട്ടിപ്പിക്കുന്ന ആ വിമാന അപകടം നടന്നത്. ദുബായില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍ പെട്ട് 21 പേരാണ് കൊല്ലപ്പെട്ടത്. കരിപ്പൂരിലേത് ടേബിൾ ടോപ് വിമാനത്താവളം ആണ് . രണ്ട് മലകള്‍ക്കിടയിലുള്ള വിടവില്‍ മണ്ണിട്ട് നിറച്ച് നിരപ്പാക്കി ഉണ്ടാക്കുന്ന എയര്‍പോര്‍ട്ടിനെയാണ് ടേബിള്‍ ടോപ് എയര്‍പോര്‍ട്ട് എന്ന് പറയുന്നത്.

മലയെ വെട്ടി മാറ്റിയുണ്ടാക്കുന്നത് ആയതുകൊണ്ട് തന്നെ വളരെ ഉയരത്തിലായിരിക്കും വിമാനത്താവളത്തിന്റെ റണ്‍വേ. വളരെ വൈദഗ്ധ്യത്തോടെ വിമാനമിറക്കേണ്ട സ്ഥലമാണ് ടേബിള്‍ടോപ് റണ്‍വേകള്‍. ഇവിടെ പൈലറ്റുമാര്‍ കൂടുതല്‍ ഉയരം കൈവരിച്ച് ലാന്‍ഡിംഗിന് ശ്രമിക്കണം. അല്ലെങ്കില്‍ വളരെ ദൂരെ നിന്ന് തന്നെ ഉയരം കുറച്ച് പറന്ന് വന്നതിന് ശേഷം ലാന്‍ഡ് ചെയ്യണം. 2020 ഓഗസ്റ്റ് 7 ന് മോശം കാലാവസ്ഥയും പൈലറ്റിന്റെ അശ്രദ്ധയും അപകടത്തിന് കാരണമായി എന്നാണ് വിലയിരുത്തൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (5 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (5 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (5 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (6 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (8 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (8 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (8 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (9 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (9 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (9 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (9 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (9 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (9 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (9 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (10 hours ago)

Malayali Vartha Recommends