Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

ശബരിമല ഭണ്ഡാരത്തിൽ കൂട്ടിട്ടിരുന്ന നാണയങ്ങൾ എണ്ണിത്തീർത്തത് 1220 ജീവനക്കാരുടെ കഠിന പരിശ്രമത്തിനൊടുവിൽ: നാണയം എത്രയെന്ന് കണക്കാക്കാന്‍ ഒരു വേള തൂക്കി എടുക്കണോ എന്ന് പോലും ദേവസ്വം ഉദ്യോഗസ്ഥര്‍ സംശയിച്ചു: 11 അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍മാരുടെ നേതൃത്വത്തിൽ എണ്ണിയെടുത്ത കാണിക്കയിൽ 10 കോടിയുടെ നാണയങ്ങൾ....

12 FEBRUARY 2023 11:02 AM IST
മലയാളി വാര്‍ത്ത

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

മകര വിളക്ക് കഴിഞ്ഞ് ഒരു മാസത്തോട് അടുക്കുമ്പോൾ 1220 ജീവനക്കാരുടെ പരിശ്രമത്തിനൊടുവിൽ ശബരിമല ഭണ്ഡാരത്തില്‍ കൂട്ടിയിട്ടിരുന്ന നാണയങ്ങള്‍ എണ്ണിത്തീര്‍ത്തു. ആകെ 10 കോടിയുടെ നാണയങ്ങളാണ് ഭണ്ഡാരത്തില്‍ ഉണ്ടായിരുന്നത്. കൊവിഡ് നിയന്ത്രങ്ങള്‍ക്ക് ശേഷം ശബരിമല തീര്‍ത്ഥാടനം പൂര്‍ണതോതില്‍ എത്തിയ സീസണായിരുന്നു ഇത്തവണത്തേത്. അതിനാല്‍ തന്നെ ഇത്തവണ വന്‍ ഭക്തജനപ്രവാഹമാണ് ശബരിമലയില്‍ ഉണ്ടായിരുന്നത്.

ക്ഷേത്രത്തിലേക്കുള്ള കാണിക്ക വരവിലും ഇത് പ്രതിഫലിച്ചിരുന്നു. കാണിക്കയെണ്ണല്‍ ദിവസങ്ങളോളമെടുത്താണ് ജീവനക്കാര്‍ പൂര്‍ത്തിയാക്കിയത്. രണ്ട് ഘട്ടമായി 1220 ജീവനക്കാരാണ് നാണയങ്ങള്‍ എണ്ണാന്‍ വേണ്ടിയിരുന്നത്. നോട്ടും നാണയവും മഞ്ഞളും ഭസ്മവും എല്ലാം കൂടിക്കുഴഞ്ഞായിരുന്നു കാണിക്കയുണ്ടായിരുന്നത്. അതിനാല്‍ നാണയം എണ്ണുന്നതിലും ബുദ്ധിമുട്ട് നേരിട്ടു. കാണിക്ക എണ്ണുമ്പോള്‍ നോട്ടും നാണയവും മഞ്ഞളും ഭസ്മവും എല്ലാം വേര്‍തിരിക്കേണ്ടിവന്നു. ശ്രീകോവിലിന് മുന്നിലെ കാണിക്കയില്‍ നിന്ന് കണ്‍വെയര്‍ ബെല്‍റ്റിലൂടെ വരുന്ന പണവും ശബരീപീഠം മുതല്‍ വിവിധ ഭാഗങ്ങളിലായുള്ള 145 വഞ്ചികളിലെയും മഹാകാണിക്കയിലെയും പണവുമാണ് ഭണ്ഡാരത്തില്‍ എത്തുന്നത്.

ശബരിമല സീസണിന് മുന്നേയുള്ള മാസപൂജകള്‍ മുതലുള്ള നാണയങ്ങള്‍ ഇതിലുണ്ടാകും. ദേവസ്വം ബോര്‍ഡിന്റെ ഫിനാന്‍സ് ഓഫിസര്‍ ബി എസ് ശ്രീകുമാര്‍, ദേവസ്വം ഡപ്യൂട്ടി കമ്മിഷണര്‍ ആര്‍ എസ് ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സ്‌പെഷ്യല്‍ ഓഫീസറായി 11 അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍മാരുടെ നേതൃത്വത്തിലാണ് കാണിക്ക എണ്ണിയിരുന്നത്. ദേവസ്വം ബോര്‍ഡിന് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം ലഭിച്ച തീര്‍ത്ഥാടനമാണ് ഇത്തവണത്തേത് എന്നാണ് റിപ്പോര്‍ട്ട്. നോട്ട് എണ്ണുന്നതിനായി ധനലക്ഷ്മി ബാങ്ക് ആറ് ചെറിയ യന്ത്രങ്ങളും ഒരു വലിയ യന്ത്രവും എത്തിച്ചിരുന്നു.

 

നാണയങ്ങളുടെ മൂന്ന് കൂനകളായിരുന്നു ഉണ്ടായിരുന്നത്. നാണയം എത്രയെന്ന് കണക്കാക്കാന്‍ ഒരു വേള തൂക്കി എടുക്കണോ എന്ന് പോലും ദേവസ്വം ഉദ്യോഗസ്ഥര്‍ സംശയിച്ചിരുന്നു. എന്നാല്‍ ഒരേ മൂല്യമുള്ള നാണയങ്ങള്‍ പലതരത്തിലുള്ളതിനാല്‍ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അതിനിടെ കാണിപ്പണമായി ഭക്തര്‍ സമര്‍പ്പിച്ച നോട്ടുകളില്‍ ചിലത് നശിച്ചിരുന്നു. ഇരുമുടിക്കെട്ട് നിറയ്ക്കുമ്പോള്‍ വെറ്റില, അടയ്ക്ക എന്നിവ ചേര്‍ത്താണ് കാണിപ്പണവും തയ്യാറാക്കുക.

 

ഇത് അഴിച്ച് നോട്ടുകള്‍ വേര്‍തിരിച്ചെടുക്കാന്‍ വൈകിയാല്‍ വെറ്റിലയ്ക്കും അടയ്ക്കക്കും ഒപ്പം ചേര്‍ന്ന് അഴുകി നോട്ടുകള്‍ ജീര്‍ണ്ണിക്കുന്ന സംഭവങ്ങള്‍ മുന്‍കാലങ്ങളിലും ഉണ്ടായിട്ടുണ്ട്. ശ്രീകോവിലിനുമുന്നിലെ കാണിക്കയില്‍നിന്ന് കണ്‍വെയര്‍ ബെല്‍റ്റിലൂടെ വരുന്ന പണവും ശബരീപീഠംമുതല്‍ വിവിധ ഭാഗങ്ങളിലായുള്ള 145 വഞ്ചികളിലെയും മഹാകാണിക്കയിലെയും പണവുമാണ് ഭണ്ഡാരത്തിലെത്തുന്നത്. സീസണിന് മുന്നേയുള്ള മാസപൂജകള്‍ മുതലുള്ള നാണയങ്ങളാണിത്.

കഴിഞ്ഞ 9ന് വൈകുന്നേരത്തോടെയാണ് നാണയമെണ്ണല്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പഴയതും കീറിയതുമായ നോട്ടുകളും തരംതിരിച്ച്‌ എണ്ണി. കീറിയനോട്ടുകള്‍ വെളള പേപ്പര്‍ ഉപയോഗിച്ച്‌ ഒട്ടിച്ചശേഷമാണ് എണ്ണിയത്. മണ്ഡല മകരവിളക്ക് കാലത്ത് നട അടക്കുന്നതിന് മുമ്പായി നാണയം എണ്ണി തീര്‍ക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് അവധി നല്‍കാതെ നാണയമെണ്ണല്‍ തുടര്‍ന്നു.

എന്നാല്‍ ജീവനക്കാര്‍ക്കിടയില്‍ വൈറല്‍പ്പനിയും ചിക്കന്‍പോക്‌സും പടര്‍ന്നതും കൂടുതല്‍ പേര്‍ അവശരാകുകയും ചെയ്തതോടെ കഴിഞ്ഞ മാസം 25ന് നാണയമെണ്ണല്‍ നിര്‍ത്തിവെച്ചു. തുടര്‍ന്നാണ് ഈ മാസം 5 മുതല്‍ നാണയമെണ്ണല്‍ വീണ്ടും ആരംഭിച്ചത്.

ഇതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഓരോ ഗ്രൂപ്പില്‍ നിന്നും 30 ക്ലാസ് ഫോര്‍ ജീവനക്കാര്‍ വീതം 540 പേരെ സന്നിധാനത്ത് എത്തിച്ചു. പഴയതും പുതിയതുമായ ഭണ്ഡാരത്തില്‍ ഉണ്ടായിരുന്ന നാണയങ്ങള്‍ അന്നദാന മണ്ഡപത്തിലെത്തിച്ചാണ് ഇക്കുറി എണ്ണിയത്. കാണിക്കപ്പണം സൂക്ഷിക്കുന്ന ഭണ്ഡാരം ചീഫ് ഓഫീസറായ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ ആര്‍.എസ് ഉണ്ണികൃഷ്ണനും ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട് ഓഫീസര്‍ ബി.എസ് ശ്രീകുമാറിന്റെയും നേതൃത്വത്തിലാണ് നാണയമെണ്ണല്‍ പൂര്‍ത്തിയാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (37 minutes ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (41 minutes ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (48 minutes ago)

കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"  (55 minutes ago)

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്  (1 hour ago)

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (4 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (4 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (4 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (4 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (5 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (5 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (5 hours ago)

Malayali Vartha Recommends