Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...


ഭർതൃവീട്ടിലെ കവർച്ചയ്ക്ക് പിന്നാലെ, ലോഡ്ജിൽ യുവതിയെ ഡിറ്റനേറ്റർ പൊട്ടിച്ച് കൊന്നു; ദർശിതയുടെ രഹസ്യബന്ധം പുറത്തറിഞ്ഞ് നടുങ്ങി കുടുംബം...

രാജകീയ പ്രൗഢിയിൽ യാദാദ്രി ശ്രീ ലക്ഷ്‌മി നരസിംഹ സ്വാമി ക്ഷേത്രം: 5 കോടിയുടെ സ്വർണം: പേപ്പർവെയിറ്റ് 1000കോടിയുടെ! 14 ഏക്കറിലെ ബ്രഹ്മാണ്ഡ വിസ്മയത്തിൽ കണ്ണുതള്ളി ഭക്തർ...

28 FEBRUARY 2023 04:02 PM IST
മലയാളി വാര്‍ത്ത

ആറ്‌ വർഷമായി അടഞ്ഞുകിടന്ന തെലങ്കാനയിലെ യാദാദ്രി ശ്രീ ലക്ഷ്‌മി നരസിംഹ സ്വാമി ക്ഷേത്രം ഭക്തർക്ക് തുറന്ന് നൽകിയത് കഴിഞ്ഞ വർഷമാണ് . തെലങ്കാന സംസ്ഥാനത്തെ യാദാദ്രി ഭുവനഗിരി ജില്ലയിൽ യാദഗിരിഗുട്ടയിലെ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് യാദാദ്രി. 2016ൽ സ്ഥാപിച്ച ക്ഷേത്രത്തിന്റെ വിപുലീകരണവും പുനർനിർമ്മാണവും 2022 മാർച്ചിൽ പൂർത്തിയായി. 2022 മാർച്ച് 28ന് തെലങ്കാന സംസ്ഥാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവാണ് ഉദ്ഘാടനം നിർവഹിച്ചത്. രണ്ട് ഏക്കർ സ്ഥലത്ത് നിർമിച്ചിരുന്ന ക്ഷേത്രം ഇപ്പോൾ 14 ഏക്കറിലേക്ക വിപുലീകരിച്ചിട്ടുണ്ട്.

2000 കോടി രൂപ ചെലവിൽ നാല്‌ ഏക്കർ വിസ്‌തൃതിയിൽ 2,500 സ്‌ക്വയർ ഫീറ്റിലാണ് രാജകീയ പ്രൗഢിയിൽ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. കെ.ചന്ദ്രശേഖര റാവുവാണു കുടുംബത്തോടെ എത്തി, പ്രത്യേക പൂജകൾക്ക്‌ ശേഷം ഭക്തർക്ക് ക്ഷേത്രം തുറന്ന് നൽകിയത് . ഒരുപാട്‌ പ്രത്യേകതകൾ നിറഞ്ഞതാണ് ക്ഷേത്ര നിർമിതി. ആന്ധ്രയിൽ നിന്നും എത്തിച്ച കറുത്ത ഗ്രാനൈറ്റ് കല്ലുകൾ കൊണ്ടാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. പൂർണമായും കറുത്ത ഗ്രാനൈറ്റ് കല്ലുകൾ കൊണ്ട് നിർമിച്ച ക്ഷേത്രം ഇന്ത്യയിൽ ആദ്യമാണ്. രണ്ടര ലക്ഷം ടൺ കല്ലുകളാണ് ക്ഷേത്രം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.

എണ്ണൂറോളം ശിൽപികളും ആയിരത്തോളം തൊഴിലാളികളും ക്ഷേത്ര നിർമാണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. 6000 ശിൽപകളാണ് പ്രധാന ക്ഷേത്രത്തിൽ മാത്രം നിർമിച്ചിട്ടുള്ളത്. വൈകുണ്ഡത്തിന് സമാനമായ രീതിയിലാണ് ക്ഷേത്രത്തിൻറെ ഏഴ്‌ ഗോപുരങ്ങൾ നിർമിച്ചിരിക്കുന്നത്. വൈകുണ്ഡ കവാടം കടന്ന് പടികൾ കയറി വേണം പ്രധാന ക്ഷേത്രത്തിലെത്താൻ. പ്രദക്ഷിണം നടത്തുന്നതിന് അഞ്ചര കിലോ മീറ്റർ നീളത്തിൽ പ്രത്യേക പാതയും ഒരുക്കിയിട്ടുണ്ട്.

ശക്തമായ കാറ്റിനെ നേരിടാൻ ക്ഷേത്രത്തിൻറെ നാല്‌ ദിശയിലേക്കും 55 അടി ഉയരത്തിൽ വായു ഗോപുരങ്ങളും നിർമിച്ചിട്ടുണ്ട്. ത്രിതല, പഞ്ചതല, സപ്‌തതല എന്നിങ്ങനെ തരം തിരിച്ചാണ് ഗോപുരങ്ങൾ നിർമിച്ചിരിക്കുന്നത്. കല്ലുകൾ മാത്രം ഉപയോഗിച്ചാണ് ഗോപുരം നിർമിച്ചിരിക്കുന്നതെന്നതും യാദാദ്രി ക്ഷേത്രത്തിൻറെ പ്രത്യേകതയാണ്. സിമൻറ് പൂർണമായും ഒഴിമാക്കി പഴയകാല നിർമാണ ശൈലിയായ ശർക്കര, ചണം, മൈറോബാലൻ, നാരങ്ങ, വെള്ള തുടങ്ങിയ വസ്തുക്കളാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. രാമായണ-മഹാഭാരത ഇതിഹാസ കഥകൾ ക്ഷേത്ര ചുവരുകളിൽ കൊത്തിയൊരുക്കിയിട്ടുണ്ട്. 541 പ്രതിഷ്ഠകളാണ് ക്ഷേത്രത്തിലുള്ളത്.

മഹാവിഷ്‌ണുവിൻറെ നാലാമത്തെ അവതാരമായ നരസിംഹമാണ് പ്രധാന പ്രതിഷ്‌ഠ. എന്നാൽ ഇപ്പോൾ ക്ഷേത്രം പ്രശസ്തമാകുന്നത് ഭഗവാൻ ലക്ഷ്മി നരസിംഹ സ്വാമിക്ക് ലഭിച്ച റ്റവും വിലപിടിച്ച സംഭാവനയുടെ പേരിലാണ്. ഏകദേശം അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന 67 ഗ്രാം സ്വർണാഭരണങ്ങൾ ആണ് ഭഗവാന് ലഭിച്ചിരിക്കുന്നത് . ഇത്രയും മൂല്യമുള്ള സമ്മാനം കാണിക്കയായി നൽകിയത് എസ്ര രാജകുമാരിയാണ് .. അന്തരിച്ച നൈസാം മുഖറം ജായുടെ മുൻഭാര്യയായ എസ്ര രാജകുമാരി ക്ഷേത്രത്തിലെ വാർഷിക ബ്രഹ്മോത്സവത്തിലാണ് സ്വർണാഭാരണങ്ങൾ ദാനം ചെയ്തത്.

ഹൈദരാബാദിലെ എട്ടാമത്തെ നിസാം ആയ മുഖറം ജായ്ക്ക് 100 കോടി രൂപ ആസ്തിയും ആറ് കൊട്ടാരങ്ങളുമുണ്ടായിരുന്നു .. ജനുവരി 14-നാണ് അദ്ദേഹം ദേഹവിയോഗം ചെയ്തത്. ഇന്ത്യയിലെ സമ്പന്നരായ മറ്റ് രാജാക്കന്മാർക്ക് ഉണ്ടായിരുന്നതിൽ കൂടുതൽ ആഭരണങ്ങൾ നിസാമിന്റെ കൈവശമുണ്ടെന്ന് പറയപ്പെടുന്നു. വാസ്തവത്തിൽ, അദ്ദേഹത്തിന്റെ മുത്തച്ഛനും ഹൈദരാബാദിലെ ഏഴാമത്തെ നിസാമുമായ മിർ ഉസ്മാൻ അലി ഖാൻ ആണ് ലോകത്തിലെ ഏറ്റവും ധനികനായി കണക്കാക്കപ്പെട്ടിരുന്നത്.

സിൽവർ ഗോസ്റ്റ് ത്രോൺ കാർ ഉൾപ്പെടെയുള്ള റോൾസ് റോയ്‌സിന്റെ ഒരു കൂട്ടം അദ്ദേഹം സ്വന്തമാക്കിയിരുന്നു. അതുമല്ല, കടലാസ് വെയ്റ്റായി ഉപയോഗിച്ച 1,000 കോടി രൂപയുടെ ജേക്കബ് ഡയമണ്ടും അദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോൾ ലണ്ടനിൽ താമസിക്കുന്ന എസ്ര രാജകുമാരിയുടെ മാതൃ രാജ്യം തുർക്കിയാണ് .. ഹൈദരാബാദിലേക്കും മാതൃരാജ്യമായ തുർക്കിയിലേക്കും അവർ ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ട്. തുർക്കിയിൽ ജനിച്ച എസ്ര വിവാഹത്തിലൂടെയാണ് രാജകുമാരിയായത്.

1959 ലാണ് ഹൈദരാബാദിലെ അസഫ് ജാ രാജവംശത്തിലെ രാജകുമാരൻ മുഖറം ജായെ വിവാഹം ചെയ്തത്. അവരുടെ 15 വർഷത്തെ ദാമ്പത്യത്തിനിടയിൽ, അവർക്ക് ഒരു മകനും മകളുമുണ്ട്. മകൻ അസമത് ജായാണ് അസഫ് ജാ കുടുംബത്തിന്റെ നിലവിലെ തലവൻ. മകൾ ശെഖ്യ. ഇപ്പോൾ ലണ്ടനിൽ ആണ് എസ്രാ രാജകുമാരി . രാജകുമാരിയാണ് ചൗമഹല്ല, ഫലക്‌നുമ കൊട്ടാരങ്ങളുടെ പുനരുദ്ധാരണം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി് കുവൈത്തില്‍ മരിച്ചു....  (14 minutes ago)

ഇല്ലം നിറ ഓഗസ്റ്റ് 28 ന്  (34 minutes ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്രാവശ്യം ബോണസ് 4500 രൂപ, ഉത്സവബത്ത 3000 രൂപ  (49 minutes ago)

വീട്ടു മുറ്റങ്ങളില്‍ പൂക്കളമിടാനൊരുങ്ങി മലയാളികള്‍...  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്  (8 hours ago)

ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ് 3000 രൂപ ഉത്സവബത്ത  (8 hours ago)

സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഇനി അധികം കാത്തിരിക്കേണ്ട  (8 hours ago)

ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിച്ച് നടി മഞ്ജു പിള്ള  (8 hours ago)

വേടനെതിരെ ഗവേഷകയുടെ പരാതിയില്‍ പുതിയ കേസ്  (10 hours ago)

ആറുവര്‍ഷം മുന്‍പ് യുവാവിനെ കാണാതായ സംഭവത്തില്‍ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍  (10 hours ago)

രാഹുല്‍ ബുദ്ധിമാനായിരുന്നുവെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതായിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍  (11 hours ago)

കുവൈറ്റില്‍ വ്യാജമദ്യ വേട്ടയില്‍ കുടുങ്ങി മൂന്ന് പ്രവാസികള്‍  (11 hours ago)

സിനിമാനുഭവം തുറന്ന് പറഞ്ഞ് നടി വിദ്യാ ബാലന്‍  (11 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

മദ്യലഹരിയില്‍ കിടപ്പിലായ പിതാവിന് മകന്റെ ക്രൂര മര്‍ദനം  (12 hours ago)

Malayali Vartha Recommends