Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

കേരളം നേരിടാൻ പോകുന്ന വലിയ അപകടം നടക്കാൻ പോകുന്നത് അപാർട്ട്മെന്റുകളിൽ: പ്രളയം ഇനിയും വരും; എറണാകുളത്തെ ഹെെക്കോടതി, ജനറൽ ഹോസ്പിറ്റൽ ഉൾപ്പെടെയുളള ഇടങ്ങൾ വെളളത്തിലാകും:- വീണ്ടും പ്രവചനവുമായി മുരളി തുമ്മാരുകുടി...

22 MAY 2023 03:10 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ ഭാവിയെക്കുറിച്ച് വീണ്ടും പ്രവചനവുമായി മുരളി തുമ്മാരുകുടി. കേരളത്തെ നടുക്കിയ ചില വാർത്തകളെ കുറിച്ച് മുമ്പ് മുരളി തുമ്മാരക്കുടി എഴുതിയ ഫേസ്ബുക്ക് പോസ്റ്റുകൾ ഈ അപകടങ്ങൾക്ക് ശേഷം വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ശരിയായ രീതിയിൽ ശ്രദ്ധകൊടുത്തില്ലെങ്കിൽ കേരളത്തിൽ സംഭവിക്കാൻ സാധ്യതയുളള അപകടത്തെ കുറിച്ച് സംസാരിക്കുകയാണ് മുരളി തുമ്മാരക്കുടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇനി കേരളം നേരിടാൻ പോകുന്ന വലിയ അപകടം നടക്കാൻ സാധ്യതയുളളത് അപാർട്ട്മെന്റുകളിലാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. പണ്ട് കാലത്ത് വീടുകളിൽ വിളക്ക് വച്ച് പ്രാർത്ഥിക്കുക, മെഴുക് തിരി കത്തിക്കുക തുടങ്ങിയ ശീലങ്ങൾ അപാർട്ട്മെന്റുകൾ കൊണ്ടുവരുന്നുണ്ട്.

അത് അപാർട്ട്മെന്റുകളിൽ അനുയോജ്യമല്ല. യാതൊരു പരിശീലനവും മോക്ട്രല്ലും ആർക്കും ലഭിക്കുന്നുമില്ല. അതിനാൽ തന്നെ അപാർട്ടുമെന്റുകൾക്ക് അനുയോജ്യമല്ലാതെ ചെയ്യുന്ന പല പ്രവൃത്തികളും കാരണം തീപിടിത്തം ഉണ്ടാകാനും പലർക്കും ജീവൻ നഷ്ടമാകാൻ കാരണമാകുമെന്നും മുരളി തുമ്മാരക്കുടി പ്രതികരിച്ചു. കേരളത്തിൽ പ്രളയം ഇനിയും വരും. 2018 ൽ അനുഭവപ്പെട്ട പ്രളയത്തെക്കാൾ വലിയതൊന്ന് ഇനി അനുഭവപ്പെടും. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി മഴ തുടർച്ചയായി ഇടവേളകൾ ഇല്ലാതെ പെയ്യും. പെട്ടന്ന് മഴപെയ്യുന്നത് കൊണ്ട് മണ്ണ് ഇടിച്ചലും നഗരങ്ങളിൽ വെളളപൊക്കവുമുണ്ടാകും. എല്ലാവർഷങ്ങളിലും വെളളക്കെട്ടുകൾ രൂപപ്പെടും.

ആലപ്പുഴയിലും എറണാകുളം നഗരത്തിലെയും പലയിടങ്ങളും താമസയോഗ്യമല്ലാതാകും. 2050 ഓടെ എറണാകുളത്തെ ഹെെക്കോടതി, ജനറൽ ഹോസ്പിറ്റൽ ഉൾപ്പെടെയുളള ഇടങ്ങൾ വെളളത്തിലാകും. ഇത് നേരത്തെ ശാസ്ത്രീയമായി പ്രഡിക്റ്റ് ചെയ്യപ്പെട്ടതാണ്. അത് മുന്നിൽ കണ്ടു വേണം പ്രവർത്തിക്കാൻ. വരും വർഷങ്ങളിൽ കേരളത്തിൽ വരുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ എണ്ണം കുറയും. കാരണം കേരളത്തിൽ ജനസംഖ്യ കുറഞ്ഞ് വരും.

കൂടാതെ +2 പാസായ വിദ്യാർത്ഥികൾ വിദേശങ്ങളിലേക്ക് പഠിക്കാൻ പോവുകയും അവിടെ സ്ഥിരതാമസമാക്കാനുളള ശ്രമങ്ങൾ നടത്തുകയുമാണ്. പണ്ട് കേരളത്തിൽ നിന്ന് കൂടുതൽ ആളുകൾ പോയിരുന്നത് ഗൾഫിലേക്കാണ്. അവിടെ നിന്ന് പണം കേരളത്തിലേക്ക് അയച്ചിരുന്നു. എന്നാൽ ഇപ്പോൾ അവർ പോകുന്നത് യുഎസ്, യുകെ പോലുളള ഇടങ്ങളിലേക്കാണ്.

അവിടെ നിന്ന് അവർ പണം ഇങ്ങോട്ടേക്ക് നൽകേണ്ട ആവശ്യം പലപ്പോഴും വരാറില്ല. അവർ അവിടെ സ്ഥിരതാമസമാക്കാനുളള ശ്രമങ്ങളിലാണ്. നല്ലൊരു ജീവിതം അവിടെ ലഭിക്കുമെങ്കിൽ അവർ‌ അവിടെ തന്നെ സ്ഥിരതാമസമാക്കുകയല്ലെ ചെയ്യൂ.

ഇവിടെ ജനസംഖ്യ കുറയും, വിദേശത്ത് നിന്ന് പണം വരുന്നത് കുറയും, ഇവിടെ നിന്ന് ആളുകൾ വിദേശത്തേക്ക് പോകുന്നതോടെ തൊഴിൽ കുറയും പിന്നെയെന്തിനാണ് അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ വരുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ വിദേശത്തേക്കുളള വിദ്യാർത്ഥികളുടെ പോക്കിന് ചെറിയൊരു ശമനമുണ്ടാകും.

 

സെക്രടറിയേറ്റിലെ തീപിടിത്തിന് പ്രധാന കാരണം, സെക്രടറിയേറ്റ് ഇരിക്കുന്ന കെട്ടിടം തന്നെയാണ്. വെെദ്യുതി വരുന്നതിന് മുമ്പേ നിർമ്മിച്ചതാവും ആ കെട്ടിട്ടം. അതിന്റെ പല ഭാഗങ്ങളിലും ആ കാലപ്പഴക്കമുണ്ട്. കൂടാതെ കൂട്ടിയിട്ടിരുക്കുന്ന ഫയലുകൾ, കടലാസുകൾ ഇതിന്റെ ഇടയിൽ വെദ്യുതി ചിലപ്പോൾ ചായ വയ്ക്കുന്ന കെറ്റിൽ ഒക്കെ ഉപയോഗിക്കാനുളള സാധ്യത.

മരത്തിന്റെ പഴയ നിർമിതി ഉൾകൊളളുന്നു. ഒരു ഷോർട് സെർക്യൂട്ട് ഉണ്ടായാൽ അപകടം നടക്കും. ഒരു തീപിടത്തിന് ഇതൊക്കെ ഘടകങ്ങളാണ്. ഇത്രയും പ്രാധ്യാനമുളള കെട്ടിടം പല രേഖകളും സൂക്ഷിച്ചുവച്ചിരിക്കുന്ന കെട്ടിടത്തെ കൂടുതൽ ഉത്തരവാദിത്തോടെ കാണേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്  (23 minutes ago)

അനുജനെ ​ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി  (55 minutes ago)

മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന്റെ റിമാൻഡ്  (1 hour ago)

വെള്ളക്കുപ്പികളിൽ മൂത്രം മൗലവിയെ സംശയം  (1 hour ago)

ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (1 hour ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ നീണ്ട നിര... സ്പോട്ട് ബുക്കിങ് 5000 മാത്രമായി  (1 hour ago)

ധ്വജാരോഹണം ഇന്ന് അതിജാഗ്രതാ നിർദേശം  (1 hour ago)

ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ...താഴ്ചയിലേക്ക് മറിഞ്ഞ് അപകടം  (1 hour ago)

ബാലനെ ഐഎസിൽ ചേർക്കാൻ ശ്രമം  (2 hours ago)

ആഡംബര കാറു വേണമെന്നായി... സാമ്പത്തിക സ്ഥിതി ഇല്ലെന്ന്  (2 hours ago)

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസ് കയറി  (2 hours ago)

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന്  (2 hours ago)

കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച...  (2 hours ago)

ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം കർണാടക തുറന്ന പോരിലേക്ക് ?  (2 hours ago)

അഗ്നിപർവ്വത സ്ഫോടനം വിമാനം വഴിതിരിച്ചുവിട്ടു  (3 hours ago)

Malayali Vartha Recommends