Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

ചന്ദ്രോപരിതലത്തിൽ വിവിധ ചാന്ദ്ര ദൗത്യങ്ങളിലായി ഉപേക്ഷിക്കപ്പെട്ടത് ഒരു ലക്ഷത്തി എൺപത്തിയൊന്നായിരം കിലോഗ്രാം മാലിന്യങ്ങൾ: ചിതാഭസ്മം മുതൽ കാറ് വരെ:- ഇവയ്ക്ക് ഇനി എന്ത് സംഭവിക്കും..?

28 AUGUST 2023 03:33 PM IST
മലയാളി വാര്‍ത്ത

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ നാസയുടെ ബഹിരാകാശ യാത്രികരായിരുന്നു ചന്ദ്രോപരിതലത്തിൽ മാലിന്യ നിക്ഷേപം നടത്തിയവരിൽ ഭൂരിഭാഗവും. ഏകദേശം ഒരു ലക്ഷത്തിയെൺപത്തിയൊന്നായിരം കിലോഗ്രാം മാലിന്യങ്ങൾ നിലവിൽ ചന്ദ്രോപരിതലത്തിൽ വിവിധ ചാന്ദ്രദൗത്യങ്ങളിലായി എത്തപ്പെട്ടിട്ടുണ്ടെന്നാണ് നാസ കണക്കാക്കുന്നത്. റഷ്യ, ജപ്പാൻ, ഇന്ത്യ, യൂറോപ്പ് എന്നീ രാജ്യങ്ങൾ നടത്തിയ ആളില്ലാ ചാന്ദ്ര ദൗത്യങ്ങളിൽ നിന്നാണ് ബാക്കിയുള്ള മാലിന്യങ്ങൾ.

അഞ്ച് ഭാരമേറിയ ചന്ദ്ര റേഞ്ചറുകളും മൂത്രശേഖരണ കിറ്റുകളും ടൺ കണക്കിന് റോബോട്ടിക് ഉപകരണങ്ങളും ഫ്‌ളാഗ് കിറ്റും നിരവധി ചാന്ദ്ര ഓർബിറ്ററുകളുമടക്കം മാലിന്യക്കൂമ്പാരത്തിൽ പലതുമുണ്ട്. ഈ മാലിന്യങ്ങൾ തിരികെയെത്തിക്കാനുള്ള ഒരു ശ്രമങ്ങളും തൽക്കാലം ഒരു ബഹിരാകാശ ഏജൻസിയും നടത്തുന്നില്ല. കാലാന്തരത്തിൽ ഈ മാലിന്യങ്ങൾക്ക് ചന്ദ്രോപരിതലത്തിൽ എന്ത് മാറ്റമാണ് സംഭവിക്കുക എന്ന് പഠിക്കാൻ അവ ഉപയോഗപ്പെടുത്താമെന്നാണ് നാസ പറയുന്നത്.

ഭൂമിയില്‍ നമ്മുടെ കണ്ണെത്തുന്ന എല്ലായിടത്തും ജീവനുണ്ട്‌. സമുദ്രത്തിനടിത്തട്ടിലും. എന്തിന്‌ ഗ്രീന്‍ലന്‍ഡിലെ ഐസ്‌ പാളികള്‍ക്ക്‌ മൂന്ന്‌ കിലോമീറ്റര്‍ ആഴത്തില്‍പ്പോലും സൂക്ഷ്‌മജീവികളെ കണ്ടെത്തിയിട്ടുണ്ട്‌. ആ ചാക്കുകള്‍ ഈര്‍പ്പം പുറത്തുപോകാത്ത വിധത്തില്‍ അടച്ചിട്ടുണ്ടെങ്കില്‍ ജീവന്‍ അവശേഷിക്കാനുള്ള നേരിയ സാധ്യത കാണുന്നവരാണ്‌ ഒരു വിഭാഗം ഗവേഷകര്‍. ഈര്‍പ്പം നിറഞ്ഞ അവസ്‌ഥയില്‍ സൂക്ഷ്‌മജീവികളുടെ കോശവിഭജനം നടക്കും.

അടുത്ത തലമുറ ആ ചാക്കുകള്‍ക്കുള്ളില്‍ യാഥാര്‍ഥ്യമാകുകയും ചെയ്യും. ബാഗിനുള്ളിലെ താപനിലയാണു ജീവന്‍ നിലനില്‍ക്കുന്നത്‌ തീരുമാനിക്കുന്ന മറ്റൊരു ഘടകം. പ്രതികൂല കാലാവസ്‌ഥയ്‌ക്കനുസരിച്ചുള്ള മാറ്റം ആ സൂക്ഷ്‌മജീവികള്‍ നേടിയെടുക്കാനും സാധ്യതയേറെ. അങ്ങനെയെങ്കില്‍ ജനിതകമാറ്റം വന്ന സൂക്ഷ്‌മജീവികളാകും അവശേഷിക്കുക. ഇനി ജീവന്‍ അവശേഷിക്കുന്നില്ലെങ്കിലും ആ ചാക്കുകള്‍ ഭൂമിയില്‍ കൊണ്ടുവരുന്നത്‌ നല്ലതാണെന്നാണു ഗവേഷകര്‍ വാദിക്കുന്നത്‌. ആ ചാക്കുകള്‍ക്കുള്ളില്‍ സൂക്ഷ്‌മജീവികള്‍ എങ്ങനെ ജീവന്‍ നിലനിര്‍ത്തി, എങ്ങനെ ചത്തൊടുങ്ങി എന്നു പഠിക്കുന്നതു നന്നായിരിക്കുമെന്നാണ്‌ അവര്‍ കരുതുന്നത്‌.

അവ പരിണാമം സംഭവിച്ചു ചാക്കുകള്‍ക്കുള്ളില്‍ ജീവിക്കുകയാണെങ്കിലോ? പതിറ്റാണ്ടുകളുടെ നിഷ്‌ക്രിയാവസ്‌ഥയ്‌ക്കുശേഷം ചില സൂക്ഷ്‌മാണുക്കള്‍ക്ക്‌ ജീവിതത്തിലേക്കു മടങ്ങാനുള്ള കഴിവുണ്ട്‌. ആര്‍ട്ടിക്കില്‍നിന്നു സമാന പ്രതിഭാസം ശാസ്‌ത്രജ്‌ഞര്‍ തിരിച്ചറിഞ്ഞതാണ്‌. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ ഐസില്‍ തണുത്തുറഞ്ഞു കിടന്നശേഷം അനുകൂല സാഹചര്യത്തില്‍ ജീവിതത്തിലേക്ക്‌ സൂക്ഷ്‌മജീവികള്‍ മടങ്ങിയെത്തിയത്‌ ശാസ്‌ത്രജ്‌ഞര്‍ ആവേശത്തോടെ തിരിച്ചിറിഞ്ഞതാണ്‌.

മനുഷ്യാവശിഷ്‌ടങ്ങളും പേടകങ്ങളും ഇന്ധനാവശിഷ്‌ടങ്ങളും മാത്രമല്ല ചന്ദ്രനില്‍ മനുഷ്യന്‍ ഉപേക്ഷിച്ചിട്ടുള്ളത്‌. 1971 ലെ ചാന്ദ്രദൗത്യത്തിലാണു 11 ഗോള്‍ഫ്‌ ബോളുകള്‍ ഉപേക്ഷിക്കപ്പെട്ടത്‌. അലന്‍ ഷെപ്പേര്‍ഡ്‌ എന്ന ചാന്ദ്രസഞ്ചാരിയാണ്‌ അതു കൊണ്ടുപോയത്‌. ബഹിരാകാശത്ത്‌ ആദ്യം നഷ്‌ടപ്പെട്ട വസ്‌തുക്കളിലൊന്നു കൈയുറയാണ്‌. 1965 ലെ ജമിനി 4 ദൗത്യത്തില്‍ അംഗമായിരുന്ന എഡ്‌ വൈറ്റിന്റെ കൈയുറയായിരുന്നു അത്‌.

2007ല്‍ നാസ അമോണിയ ടാങ്ക്‌ ബഹിരാകാശത്ത്‌ ഉപേക്ഷിച്ചു. 635 കിലോഗ്രാം ഭാരമുണ്ടായിരുന്നു അതിന്‌. ബഹിരാകാശ നിലയത്തിലെ ശീതീകരണ സംവിധാനത്തിന്റെ ഭാഗമായിരുന്നു ആ ടാങ്ക്‌. എസി മാറ്റിയപ്പോള്‍ അത്‌ ഉപേക്ഷിക്കുകയായിരുന്നു. ഒരു വര്‍ഷത്തിനുശേഷം അതു ഭൂമിയുടെ അന്തരീക്ഷത്തില്‍ കത്തിയമര്‍ന്നു. ചിതാഭസ്‌മം ബഹിരാകാശത്ത്‌ ഉപേക്ഷിക്കുന്നവരുണ്ട്‌.

 

പണം നല്‍കി അവ ഉപേക്ഷിക്കും. കുറേക്കാലം കഴിഞ്ഞ്‌ അവ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കും. മനുഷ്യനിര്‍മിത റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും അവശിഷ്‌ടങ്ങളായി ടണ്‍ കണക്കിനു മാലിന്യമാണ്‌ ഇപ്പോള്‍ ഭൂമിയെ ചുറ്റുന്നത്‌. സാങ്കേതികമായി സൗരയൂഥത്തിനു പുറത്തുള്ള വൊയേജര്‍ 1, 2 പേടകങ്ങളില്‍ സ്വര്‍ണത്തില്‍ തീര്‍ത്ത ഒരു ഡിസ്‌കുണ്ട്‌. അന്യഗ്രഹ ജീവികള്‍ക്ക്‌ അതു ലഭിച്ചാല്‍ ഭൂമിയെക്കുറിച്ചുള്ള അറിവു നല്‍കുന്നതിനുള്ള സൂചനയാണ്‌ ആ ഡിസ്‌കുകളിലുള്ളത്‌.

115 ചിത്രങ്ങള്‍ 55 ഭാഷകളിലെ കുറിപ്പുകള്‍ എന്നിവ അതിലുണ്ട്‌. ഒരു കാറും ബഹിരാകാശത്തുകൂടി അലയുന്നുണ്ട്‌. ടെസ്‌ലയുടെ സി.ഇ.ഒ. കൂടിയായ സ്‌പേസ്‌എക്‌സ്‌ സ്‌ഥാപകന്‍ എലോണ്‍ മസ്‌കാണു ടെസ്‌ലയുടെ റോഡ്‌ സ്‌റ്റാര്‍ കാര്‍ 2018 ഫെബ്രുവരിയില്‍ ചൊവ്വയിലേക്ക്‌ അയച്ചത്‌. അതു ചൊവ്വയിലെത്തിയില്ല. ബഹിരാകാശത്തെ എണ്ണിയാല്‍ ഒടുങ്ങാത്ത പാറക്കഷണങ്ങളുടെ വിധിയായി അതിന്‌. മണിക്കൂറില്‍ 121,000 കിലോമീറ്റര്‍ വേഗത്തില്‍ സൗരയൂഥത്തില്‍ എവിടയോ അതുണ്ട്‌. 2091 ല്‍ ടെസ്‌ല കാര്‍ ഭൂമിക്കു സമീപത്തുകൂടി കടന്നുപോകാന്‍ സാധ്യതയുണ്ടെന്നു മാത്രം ഗവേഷകര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"  (7 minutes ago)

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്  (21 minutes ago)

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (3 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (3 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (4 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (4 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (4 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (4 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (4 hours ago)

ജിസിസികളെ ആകര്‍ഷിക്കലാണ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക തന്ത്രത്തിന്‍റെ കാതല്‍: സീറാം സാംബശിവ റാവു: ഇടി ജിസിസി വേള്‍ഡ് സര്‍ജ് രണ്ടാം പതിപ്പ് കോവളത്ത് ആരംഭിച്ചു...  (4 hours ago)

ഇന്ത്യയിൽ 50 ഇ-ബൈക്ക് സ്റ്റോറുകൾ തുറക്കാൻ ഇബൈക്ക്‌ഗോ...  (4 hours ago)

സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ; ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണെന്ന് രേന്ദ്രമോദി സർക്കാർ തെളിയിച്ചതായി വി.മുരളീധരൻ എംഎൽഎ  (4 hours ago)

Malayali Vartha Recommends