ആറു വയസുകാരന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കി ഇത്തിഹാദ്

കോക്പിറ്റിലിരുന്ന് പൈലറ്റിനോട് വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഈജിപ്ഷ്യന്‍ സ്വദേശിയായ ആദം എന്ന ആറു വയസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നേരത്തെ വൈറലായിരുന്നു. പൈലറ്റിനെ പോലും അതിശയിപ്പിക്കുന്ന ഈ മിടുക്കന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് ഇത്തിഹാദ് വിമാനക്കമ്പനി അധികൃതര്‍. ഒരു ദിവസത്തേക്ക് വിമാനത്തിന്റെ പൈലറ്റാക്കിയാണ് കമ്പനി ആദത്തിന്റെ ആഗ്രഹം സഫലമാക്കിയത്. ആദം വിമാനം പറത്തുന്ന വീഡിയോയും ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.
ആദം മുഹമ്മദ് അമീര്‍ എന്ന ഈജിപ്ഷ്യന്‍മൊറോകന്‍ വംശജനായ കുട്ടിയെ ഇത്തിഹാദിന്റെ ട്രെയിനിങ് അക്കാദമിയിലേക്ക് ക്ഷണിച്ചുവരുത്തി എയര്‍ബസ് എ380ന്റെ പൈലറ്റാക്കുകയായിരുന്നു. ഏതാണ്ട് അഞ്ചു മണിക്കൂറിലധികം സമയം കുട്ടിപൈലറ്റായി ആദം തിളങ്ങി. ഇതിന്റെ വീഡിയോയും ഇത്തിഹാദ് പുറത്തുവിട്ടു. ക്യാപ്റ്റന്‍ സമീറിനും മറ്റു പൈലറ്റുകള്‍ക്കുമൊപ്പമുള്ള യാത്ര മകന്‍ ഏറെ ആസ്വദിച്ചുവെന്ന് ആദത്തിന്റെ പിതാവ് മുഹമ്മദ് അമീര്‍ പറഞ്ഞു.
മറ്റു പൈലറ്റുമാരും ക്യാബിന്‍ ക്രൂ മെമ്പര്‍മാരും നേരിട്ടെത്തി ആദമിനെ സ്വീകരിച്ചു. അവന് ശരിക്കും വിമാനം പറത്തുന്ന അനുഭവമായിരുന്നു ഉണ്ടായിരുന്നത്. അടിയന്തരസമയങ്ങളില്‍ എങ്ങനെയാണ് വിമാനം ലാന്‍ഡ് ചെയ്യുക, ഈ സമയത്ത് എങ്ങനെയാണ് പ്രതികരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ആദം ചോദിച്ചതെന്നും പിതാവ് പറഞ്ഞു.
ഒരു യാത്രയില്‍ കോക്പിറ്റില്‍ വച്ച് ഞങ്ങളുടെ ക്രൂവിനോട് സംസാരിച്ച ആദം ഞെട്ടിച്ചുവെന്ന് ഇത്തിഹാദ് പത്രക്കുറിപ്പില്‍ പറഞ്ഞു. അവന്റെ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അവന് പ്രിയപ്പെട്ട വിമാനം, ഞങ്ങളുടെ ട്രെയിനിങ് അക്കാദമിയില്‍ നിന്നും ഒരു ദിവസത്തേക്ക് നല്‍കുകയായിരുന്നു. മൊറോക്കോയില്‍ നിന്നും അബുദാബിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ആദം എന്ന കുട്ടി ശ്രദ്ധയില്‍പ്പെട്ടത്.
കുട്ടിക്ക് വിമാനം പറത്തണമെന്നും വിമാനങ്ങളെക്കുറിച്ച് വളരെയധികം താല്‍പര്യമുണ്ടെന്നും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ മനസിലാക്കി. അങ്ങനെയാണ് ആദമിനെ കോക്പിറ്റിലേക്ക് ക്ഷണിച്ചത്. ഇതിന്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്. ഒരു ദിവസം നിങ്ങള്‍ ഒരു പൈലറ്റാകും. 'ക്യാപ്റ്റന്‍ ആദം, നിങ്ങളുടെ സ്വപ്നങ്ങള്‍ കൂടുതല്‍ ഉയരത്തിലാകട്ടേ' എന്നും ഇത്തിഹാദ് വിമാനത്തിലെ ജീവനക്കാര്‍ പറഞ്ഞു
https://www.facebook.com/Malayalivartha