ശിശുദിനത്തില്‍ 'ഓട്ടന്‍തുള്ളല്‍' പ്രസംഗം നടത്തിയ അധ്യാപികയ്ക്ക് പിന്തുണ

ശിശു ദിനത്തില്‍ കുട്ടികള്‍ക്ക് മുന്നില്‍ കടുകട്ടി പ്രസംഗം നടത്തി കൈയടി നേടുന്നവരില്‍ നിന്നും ഏറെ വ്യത്യസ്തമാകുകയാണ് ഒരു അധ്യാപിക. കുട്ടികള്‍ക്ക് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കഥ പറഞ്ഞു കേള്‍പ്പിക്കാന്‍ അവര്‍ ഓട്ടന്‍തുള്ളലിന്റെ മാതൃകയിലുള്ള പാട്ടും ചുവടുകളുമാണ് ഉപയോഗിച്ചത്.
റസീന റാസ് എന്ന അധ്യാപികയാണ് ഈ അധ്യാപികയെക്കുറിച്ചുള്ള കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഈ വീഡിയോയിലുള്ള ടീച്ചര്‍ ആരാണെന്നോ എവിടെ നിന്നാണെന്നോ ഒന്നും വ്യക്തമല്ല. എന്നാല്‍ ഈ വീഡിയോയ്ക്ക് സോഷ്യല്‍മീഡിയയില്‍ ഒരു ഭാഗത്ത് അഭിനന്ദന പെരുമഴയും മറുഭാഗത്ത് വിമര്‍ശന കൊടുങ്കാറ്റുമാണ്.
ഇവര്‍ക്ക് ബാധ കയറിയോ, ഇങ്ങനെയൊക്കെ ചെയ്യാമോ തുടങ്ങിയ ചോദ്യങ്ങളാണ് പലരും ഉന്നയിക്കുന്നത്. എന്നാല്‍ അത് കണ്ടുനില്‍ക്കുന്ന പെണ്‍കുട്ടികളെ കുറിച്ചാണ് ഞാന്‍ ഓര്‍ക്കുന്നതെന്ന് റസീന പറയുന്നു. സ്വന്തം ശരീരത്തിന്റെ ചലന സാധ്യതകളെക്കുറിച്ച് വലിയ ഒരു സന്ദേശം കൂടിയാണ് ഈ അധ്യാപിക അവര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
'ടീച്ചര്‍, താങ്കള്‍ ആരെന്നു എനിക്ക് അറിഞ്ഞുകൂടാ. വടിവൊത്ത സാരി, വിനയം തുളുമ്പുന്ന വാക്കുകള്‍, സൗമ്യമായ ചിരി, ഭൂമി അറിയാത്ത ചലനം. ഇത്തരം പതിവ് ടീച്ചര്‍ നാട്യങ്ങളില്‍ നിന്നെല്ലാം മോചിതയായ താങ്കളെ പരിഹാസപാത്രമാക്കുന്നത് കണ്ട് തളരാതിരിക്കുക. ' ശരീരം എന്ന തടവറയില്‍ നിന്നും മോചിപ്പിക്കപ്പെട്ട താങ്കള്‍ക്കെന്റെ അഭിവാദ്യങ്ങള്‍ എന്നു പറഞ്ഞാണ് റസീന തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha


























