വൃദ്ധദമ്പതികളെ തീയ്ക്കുള്ളില്‍ നിന്നും സാഹസികമായി രക്ഷിച്ചു!
![](https://www.malayalivartha.com/assets/coverphotos/w657/115697_1543311334.jpg)
വൃദ്ധ ദമ്പതികളെ, പൂര്‍ണമായും അഗ്നിബാധിച്ച വീടിനുള്ളില്‍ നിന്നും അതിസാഹസികമായി രക്ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.
ചൈനയിലെ ഹെനാന്‍ പ്രവശ്യയിലാണ് അവരുടെ വീട്. വീടിനുള്ളില്‍ നിന്നും ഒരു വിധത്തിലും പുറത്തുപോകുവാന് സാധിക്കാത്ത തരത്തില്‍ ഇരുവരും കുടുങ്ങുകയായിരുന്നു.
ഉടനടി ഇവിടെ എത്തി ചേര്‍ന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെയും കുറച്ചു നാട്ടുകാരുടെയും സഹായത്തോടെ ഇരുവരെയും പുറത്തെത്തിക്കുകയായിരുന്നു.
വീട്ടിലെ ചെറിയൊരു ജനാലച്ചില്ല് കൈകൊണ്ട് തല്ലിതകര്‍ത്താണ് ഇരുവരെയും പുറത്തെത്തിച്ചത്. ഇരുവര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
സമീപത്ത് നിന്നിരുന്നയൊരാള് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha