റയില്‍വെ ട്രാക്കിലൂടെ കാറോടിച്ച സ്ത്രീയെ ചോദ്യം ചെയ്ത പോലീസ് ഉത്തരം കേട്ട് ഞെട്ടി!

അമേരിക്കയിലെ പെനിസില്‍വേനിയയിലെ ഒരു റയില്‍വെ ട്രാക്കിലൂടെ അതിവേഗം കാര്‍ പാഞ്ഞുപോകുന്നത് കണ്ടവര്‍ക്കെല്ലാം അമ്പരപ്പ്. ആത്മഹത്യ ചെയ്യാനുള്ള ഒരുക്കമാണെന്ന് വരെ ചര്‍ച്ചകള്‍ ഉയര്‍ന്നു.
കാറിനു പിന്നാലെ എത്തി പൊലീസ് പിടികൂടിയപ്പോള്‍ കാറിനുള്ളില്‍ നിന്നിറങ്ങിയ സ്ത്രീ പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി. 'ഡക്‌സീന്‍' പൊലീസാണ് ഈ വിചിത്രസംഭവം ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
റോഡിനോട് ചേര്‍ന്നുള്ള റെയില്‍വേ ട്രാക്കിലൂടെയായിരുന്നു സ്ത്രീ കാറോടിച്ചത്. റയില്‍വെ ട്രാക്കിലൂടെ എന്തിനാണ് കാറോടിച്ചത് എന്ന ചോദ്യത്തിന് യുവതി പൊലീസിനോട് ഇങ്ങനെ പറഞ്ഞു, താന്‍ ജിപിഎസ് നോക്കി പോയതാണെന്നും, അത് കാണിച്ചുതന്ന വഴിയിലൂടെ പോകുക മാത്രമാണ് താന്‍ ചെയ്തതെന്നുമായിരുന്നു സ്ത്രീയുടെ നിഷ്‌കളങ്കമായ മറുപടി.
ജിപിഎസ് പറഞ്ഞാല്‍ ഏതുവഴിയും പോകുമോ, സാമാന്യം ബോധമില്ലേയെന്നും ചോദിച്ച് യുവതിക്കെതിരെ ട്രോളുകളും സജീവമായി.
റയില്‍വെ ട്രാക്കില്‍ വാഹനമോടിക്കുന്നത് കുറ്റകരമാണെന്നതിനാല്‍ സ്ത്രീക്കെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിന് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഓടിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് അധികൃതരുടെ തീരുമാനം.
https://www.facebook.com/Malayalivartha


























