മലയാളി ഗവേഷകസംഘം നാഗാലാന്‍ഡില്‍ പുതിയ സസ്യത്തെ കണ്ടെത്തി

മലയാളി ഗവേഷകസംഘം വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡില്‍നിന്നു പുതിയ സസ്യത്തെ കണ്ടെത്തി . നാഗാലാന്‍ഡിലെ ഫെക്ക് ജില്ലയില്‍നിന്നുമാണ് ഗ്ലോബ കാഞ്ചിഗാന്ധി എന്ന ചെടി കണ്ടെത്തിയത്.
സിഞ്ചിബറേസിയ കുടുംബത്തിലാണ് പുതിയ സസ്യം ഉള്‍പ്പെടുന്നത്. ഈ സസ്യത്തിന് ഗ്ലോബ കാഞ്ചിഗാന്ധി എന്ന പേരു നല്‍കിയത് അമേരിക്കയിലെ ഹാര്‍വഡ് യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ നോമന്‍ക്ലേച്ചര്‍ രജിസ്ട്രാര്‍ കാഞ്ചി എന്‍. ഗാന്ധിയോടുള്ള ബഹുമാന സൂചകമായാണ്.
അന്തര്‍ദേശീയ പ്രസിദ്ധീകരണമായ 'തായ്‌വാനിയ'യിലാണ് പുതിയ സസ്യത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് (ഓട്ടോണമസ്) കോളജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ആല്‍ഫ്രഡ് ജോ, കാലിക്കട്ട് സര്‍വകലാശാലാ ബോട്ടണി പ്രഫസര്‍ ഡോ. എം. സാബു, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ഇ. സനോജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. വി.പി. തോമസ് എന്നിവരടങ്ങുന്ന ഗവേഷകസംഘമാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























