ദുബായ് മാളിനും മറീന മാളിനും ഇടയില്‍ പുതിയ ഫെറി സര്‍വീസ്
ദുബായ് മാളിനേയും മറീന മാളിനേയും ബന്ധിപ്പിച്ച് വിനോദ സഞ്ചാരികള്‍ക്കായി പുതിയ ഫെറി സര്‍വീസ് ആരംഭിച്ചു.
ഡൗണ്ടൗണ്, ദുബായ് മറീന, എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും എമാറിലെ താമസക്കാര്‍ക്കും ഏറെ പ്രയോജന പ്രദമാണ് പുതിയ സര്‍വീസ്.
യാത്രാ സമയം ഒരു മണിക്കൂര്‍ 20 മിനിറ്റാണ്. പാം ഐലന്‍ഡ്, ഷെയ്ഖ് സായിദ് റോഡ്, ദുബായ് കനാല്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ദുബായ് മറീന മാളിന് പിന്നിലുള്ള ഫെറി സ്റ്റേഷനിലാണ് യാത്ര അവസാനിക്കുക.
അല്‍ വജേ, അല്‍ മേയ സ്റ്റേഷനുകളില്‍ നിന്ന് ദുബായ് മാളിലേക്ക് ഷട്ടില്‍ സര്‍വീസും ഉണ്ടാകും.
മുതിര്‍ന്നവര്‍ക്ക് 68.25 ദിര്‍ഹവും അഞ്ചിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 52.5 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്.
ബുര്‍ജ് ഖലീഫ, അറ്റ് ദ് ടോപ്പ്, ദുബായ് മാള്‍, മറീന മാള്‍ എന്നിവിടങ്ങളില്‍ നിന്നും www.burjkhalifa.ae എന്ന സൈറ്റില്‍ നിന്നും ടിക്കറ്റ് വാങ്ങാം.
https://www.facebook.com/Malayalivartha