അമേരിക്കയിലെ റസ്റ്ററന്‍ഡില്‍ വച്ച് മകള്‍ ആദ്യമായി മദ്യം കഴിക്കുന്നത് കണ്ട ഇന്‍ഡ്യന്‍ മാതാപിതാക്കളുടെ പ്രതികരണം ട്വിറ്ററില്‍ ചിരി ഉയര്‍ത്തുന്നു!
ട്വിറ്ററില്‍ ചിരി പടര്‍ത്തുകയാണ് അമേരിക്കയിലെ, ഒഹൈയോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ കൊളംബസിലെ ഇന്ത്യക്കാരിയുടെ വിഡിയോ. മാതാപിതാക്കളുടെ മുന്നിലിരുന്ന് മദ്യം കഴിക്കുന്ന വിഡിയോ ആണ് മിഷാ മാലിക് ട്വിറ്ററില്‍ പങ്കുവെച്ചത്. വിഡിയോക്ക് മിഷ നല്കിയ ക്യാപ്ഷന്‍ ഇങ്ങനെ: ''എന്നെ ഇന്ത്യയിലേക്ക് തിരിച്ചയക്കാമെന്ന് മാതാപിതാക്കള്‍ തീരുമാനിച്ച നിമിഷം ഇതായിരുന്നു''.
അന്ന് മിഷയുടെ പിറന്നാളായിരുന്നു. റസ്റ്ററണ്ടില്‍ എത്തിപ്പോള്‍ മാതാപിതാക്കള്‍ വെയിറ്ററോട, ഇന്ന് തങ്ങളുടെ മകളുടെ 21-ാം പിറന്നാളാണ്, വിശേഷമായതെന്തെങ്കിലും അവള്‍ക്ക് സമ്മാനിക്കണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നറിയിച്ചു.
ഏതെങ്കിലും സ്പെഷ്യല്‍ ഡെസേര്‍ട്ട് അയാള്‍ എത്തിക്കുമായിരിക്കും എന്നാണ് മിഷയുടെ മാതാപിതാക്കള്‍ കരുതിയത്. എന്നാല്‍ അയാള്‍ കൊണ്ടുവന്നത് ഒരു ഷോട്ട് ടെക്വില (മദ്യം) ആയിരുന്നു. ( മദ്യപിക്കാനുള്ള കുറഞ്ഞ പ്രായപരിധി അമേരിക്കയില്‍ 21 വയസ്സാണ്. അപ്പോള്‍ 21-ാം പിറന്നാള്‍ ആഘോഷിക്കാനെത്തിയ മിഷയെ ശരിക്കൊന്ന് സല്ക്കരിച്ചേക്കാം എന്ന് വെയിറ്ററും വിചാരിച്ചുണ്ടാവണം!)
മിഷാ...വേണ്ട എന്നു വിലക്കുന്ന അമ്മയുടേയും അച്ഛന്റേയും മുന്നില്‍ വെച്ച് ഒറ്റയടിക്ക് അവളത് അകത്താക്കി! പോസ്റ്റ് ചെയ്ത് അധികം വൈകാതെ വിഡിയോ ട്വിറ്ററില്‍ വൈറലായി. മിഷയുടെ അച്ഛന്റെയും അമ്മയുടെയും പ്രതികരണമാണ് വിഡിയോയുടെ ഹൈലൈറ്റ്. 'മിഷാ, വേണ്ട' എന്ന് അമ്മ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. ഒരു ഷോട്ട് ഒറ്റയടിക്ക് അകത്താക്കിയ മകളെ കണ്ട് പകച്ചിരിക്കുന്ന അമ്മയെ വിഡിയോക്കൊടുവില് കാണാം.
അതിനു ശേഷം മാതാപിതാക്കള്‍ എന്താണ് പറഞ്ഞത് എന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് ചോദിച്ചപ്പോള്‍ മിഷയുടെ ഉത്തരം ഇങ്ങനെ ആയിരുന്നു, പ്ലെയിനില്‍ നിനക്ക് വിന്‍ഡോ സീറ്റ് ആണോ വേണ്ടത് എന്നാണ് ചോദിച്ചതത്രേ. ഇനിയും അധികനാള്‍ മിഷയെ അമേരിക്കയില്‍ നിര്‍ത്താന്‍ കൊള്ളില്ലെന്ന്! അപ്പോള്‍ തന്നെ അവള്‍ക്ക് ഇന്‍ഡ്യയിലേക്കുള്ള മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എടുത്തു!
https://www.facebook.com/Malayalivartha