മലയാളത്തിന്റെ മെഗാസ്റ്റാര്‍ രണ്ടു വര്‍ഷത്തിനിടെയില്‍ ആദ്യമായി ദുബായിലേക്ക്...

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിദേശയാത്ര പുറപ്പെട്ടു. കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ ദൂരയാത്രകള്‍ എല്ലാം ഒഴുവാക്കിയിരുന്ന അദ്ദേഹത്തിന്റെ ആദ്യ യാത്ര ദുബായിലേക്കാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് മമ്മൂട്ടി വിമാനത്തിലിരിക്കുന്ന ചിത്രം പങ്കുവെച്ചത്.
കലാരംഗത്തെ സംഭാവനകളുടെ മാനദണ്ഡത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരുന്നു. ഒരു സ്വകാര്യ വിവാഹചടങ്ങില്‍ പങ്കെടുക്കാനും ഗോള്‍ഡന്‍ വിസ സ്വീകരിക്കാനുമായാണ് താരം ദുബായിലേക്ക് പോയത്.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വം എന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.
https://www.facebook.com/Malayalivartha






















