നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം നടത്തുന്നതുപോലെ ഷൈജിന്റെ പുരയിടത്തിലെ കിണര്‍:.... മോട്ടോര്‍ ഉപയോഗിച്ച് ഇതില്‍ നിന്നും വെള്ളം എടുക്കുന്നത് പതിനഞ്ചോളം കുടുംബങ്ങള്‍
കടുത്തുരുത്തിയിലെ കടുത്ത വേനലിലും 15 കുടുംബങ്ങള്‍ക്ക് ക്ഷാമമില്ലാതെ കുടിവെള്ളം നല്‍കുന്നത് പെരുവയിലെ ഒരു കിണര്‍ ആണ്. അവര്‍മ കൊരവേലില് കെ.വി. ഷൈജിന്റെ പുരയിടത്തിലെ കിണറാണ് നാളിതുവരെ വറ്റാതെ നിലനില്‍ക്കുന്നത്.
പന്ത്രണ്ട് മോട്ടോറുകളാണ് വെള്ളം എടുക്കുന്നതിനായി കിണറ്റില്‍ സ്ഥാപിച്ചിരിക്കുന്നത്. മോട്ടോറുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചിട്ടും കിണറ്റിലെ വെള്ളത്തിന് മാറ്റമില്ല.
പതിനഞ്ചോളം വീട്ടുകാരാണ് ഇത്തരത്തില്‍ മോട്ടോര്‍ ഉപയോഗിച്ച് ഈ കിണറ്റില്‍ നിന്നു വെള്ളം എടുക്കുന്നത്.
വേനല്‍ കടുത്തതോടെ പരിസര പ്രദേശങ്ങളിലെ പല കിണറുകളും വറ്റിയ നിലയിലാണ്.
ഏല്ലാ വര്‍ഷവും വേനലാകുന്നതോടെ ഈ കിണറ്റില്‍ പതിനഞ്ചോളം മോട്ടോറുകളാണ് സ്ഥാപിക്കുന്നത്.
കൂറേയാളുകള്‍ കൂടി കിണറ്റില്‍ മോട്ടോര്‍ വയ്ക്കാന്‍ അനുമതി തേടി ഷൈജിനെ സമീപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha