ഈ മെട്രോ ജീവനക്കാരന്റെ ഡാന്‍സ് കണ്ടുനോക്കൂ...ഇത് പ്രഭുദേവയ്ക്കും മേലെ എന്ന് ആരും സമ്മതിയ്ക്കും!

തൊഴില്‍ സമയത്തെ ചെറിയ ഇടവേള ആന്ദകരമാക്കിയ ഒരു തൊഴിലാളിയുടെ വിഡീയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
കഴിവുകളുള്ള ധാരാളം ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. മുന്‍പൊക്കെ ഈ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവര്‍ക്ക് അവസരങ്ങള്‍ കിട്ടാറില്ലായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ വിശാലമായ ലോകം ഇപ്പോള്‍ കഴിവുള്ള പലരെയും അവര്‍ അര്‍ഹിച്ച സ്ഥാനത്തെത്തിക്കുന്നു.
അനായാസമായി ഡാന്‍സ് ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ വീഡിയോയാണിത്. കൂടെ യുവാവിന് പ്രോത്സാഹനവുമായി മറ്റ് തൊഴിലാളികളുമുണ്ട്.
അമ്പരപ്പിക്കുന്ന തരത്തിലാണ് ഈ കലാകാരന്റെ പ്രകടനം. അതിശയിപ്പിക്കുന്ന മെയ് വഴക്കത്തിലൂടെയും ചുവടുകളിലൂടെയുമാണ് ഡാന്‍സ്. ഒരു മിനിറ്റില്‍ കുറവ് മാത്രമാണ് ദൈര്‍ഘ്യമെങ്കിലും ഈ വീഡിയോയ്ക്ക് ഇപ്പോള്‍ ആരാധകര്‍ നിരവധിയാണ്.
മെട്രോ ജോലിക്കിടെയുള്ള ഈ തൊഴിലാളിയുടെ ഡാന്‍സ് പ്രഭു ദേവയുടെ പ്രകടനത്തിനും മേലെയാണെന്നാണ് പലരുടെയും കമന്റുകള്‍.
https://www.facebook.com/Malayalivartha



























