ഒമ്പത് കോടി രൂപയുടെ പ്രാവ്, 'അര്‍മാന്‍ഡോ'
ലോകത്തിലെ ഏറ്റവും മികച്ച പ്രാവിന്റെ വിലയെത്രയാണെന്നോ? ഒമ്പത് കോടി രൂപ.
അര്‍മാന്‍ഡോ എന്നു പേരുള്ള ഈ പ്രാവിന്റെ പ്രധാനവിനോദം പ്രാവുകള്‍ക്കായുള്ള പറക്കല്‍ മത്സരങ്ങളിലും ഓട്ടം മത്സരങ്ങളിലും പങ്കെടുക്കുകയെന്നതാണ്.
നിലവില്‍ ഈ മത്സരങ്ങളിലെയെല്ലാം റിക്കാര്‍ഡുകള്‍ അര്‍മാന്‍ഡോയുടെ പേരിലാണ്. പ്രാവുകള്‍ക്കിടയിലെ ഷുമാക്കര്‍ എന്നാണ് അര്‍മാന്‍ഡോ അറിയപ്പെടുന്നത്.
ഇതാണ് ഈ പ്രാവിന്റെ വില ഇത്രയും ഉയര്‍ത്തിയത്. അര്‍മാന്‍ഡോയുടെ ഉടമസ്ഥന് ജോയല്‍ വേര്ഷൂട്ട്സ് പിപ്പ എന്ന ഓണ്‍ലൈന്‍ ലേല സൈറ്റിലൂടെയാണ് പ്രാവിനെ ലേലത്തിന് വച്ചത്.
രണ്ടാഴ്ച നിണ്ടുനിന്ന ലേലംവിളികള്ക്കൊടുവില് ഒമ്പത് കോടി പന്ത്രണ്ട് ലക്ഷം രൂപയ്ക്കാണ് അര്‍മാന്‍ഡോയെ വിറ്റത്. ഇത്രയും തുകമുടക്കി ഈ പ്രാവിനെ വാങ്ങിയതാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha