ധോണിയുടെ ചോദ്യത്തിന് 6 ഭാഷകളില്‍ ഉത്തരം നല്കുന്ന സിവ
എം.എസ്.ധോണിയുടെ മകള്‍ സിവ സോഷ്യല്‍മീഡിയയുടെ പ്രിയങ്കരിയാണ്.
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ എന്ന മലയാളികളുടെ പ്രിയപ്പെട്ട ഗാനം ആലപിച്ചതിലൂടെയാണ് സിവയെ സമൂഹമാധ്യമത്തിലെ മലയാളി പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
ഇപ്പോഴിതാ അച്ഛന് ധോണിയുടെ ആറു ഭാഷകളില്‍ ഉള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് ഞെട്ടിച്ചിരിക്കുകയാണ് സിവ.
തമിഴ്, ബംഗാളി, ഗുജറാത്തി, ഭോജ്പൂരി, പഞ്ചാബി, ഉര്‍ദു എന്നീ ഭാഷകളിലാണ് സിവക്കുട്ടിയും ധോണിയും തമ്മില്‍ സംസാരിക്കുന്നത്.
ധോണി ചോദിക്കുന്ന ഓരോ ചോദ്യത്തിനും പെട്ടന്ന് തന്നെയാണ് സിവയുടെ മറുപടിയും.
അച്ഛനും മകളും ഒന്നിച്ചുള്ള ഈ ക്യൂട്ട് വിഡിയോ നിരവധിപ്പേരാണ് പങ്കുവെച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha