ചൂടില്‍ നിന്നും രക്ഷ തേടി വന്യമൃഗങ്ങള്‍ കാടിറങ്ങുന്നു...!
വേനല്‍ കടുത്തതോടെ വന്യമൃഗങ്ങള്‍ കാട്ടില്‍ നിന്നും നാട്ടിലേയ്ക്ക് ഇറങ്ങുന്നത് പതിവായി.
കാന്തലൂരും മറയൂരുമൊക്കെ നാട്ടുകാര്‍ കാട്ടാനശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.
കഴിഞ്ഞാഴ്ച്ച പെരുമ്പാവൂരില്‍ മ്ലാവ് ഇറങ്ങിയിരുന്നു. ഇപ്പോഴിതാ ഭൂതത്താന്കെട്ടില് റോഡിലേക്ക് പുലി ഇറങ്ങിയ വിഡിയോ വൈറലാകുകയാണ്.
ഭൂതത്താന്‍കെട്ട് എന്ന പേജില്‍ ഇതേക്കുറിച്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഭൂതത്താന്കെട്ടില് നിന്നും ഇടമലയാറിലേയ്ക്കു പോകുന്നവര്‍ വഴിയില്‍ വിശ്രമിയ്ക്കാനൊ..മറ്റു കാര്യങ്ങള്ക്കൊ ഇറങ്ങരുത്..ഒന്നിലധികം പുലികള്‍ ജനവാസ മേഖലയ്ക്കടുത്തും..റോഡിന്റെ ഇരുവശങ്ങളിലുമായി കണ്ടു വരുന്നുണ്ട്..സൂക്ഷിയ്ക്കുക.- എന്നാണ് മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha