Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉള്ളില്‍ മറ്റൊരു കുട്ടിയുമായി അവള്‍ പിറന്നു, അമ്പരപ്പടക്കാനാവാതെ ഡോക്ടര്‍മാര്‍

25 MARCH 2019 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അമ്മയാകാന്‍ പോകുന്നതിലുള്ള സന്തോഷത്തിലായിരുന്നു, ഗര്‍ഭത്തിന്റെ 35-ാം ആഴ്ച വരെയും മോണിക്ക. എന്നാല്‍ ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. സ്‌കാനിംഗിനൊടുവിലാണ് ഡോക്ടര്‍മാര്‍ ആ വിവരം മോണിക്കയോടു തുറന്നു പറഞ്ഞത്. കുഞ്ഞിന്റെ കരളില്‍ ഒരു മുഴ വളരുന്നു. വീണ്ടും പരിശോധന നടത്തി. വിശദമായ ആ പരിശോധനയ്‌ക്കൊടുവിലാണ് ഡോക്ടര്‍മാര്‍ പോലും ആ സത്യം തിരിച്ചറിഞ്ഞത്. കുട്ടിയുടെ കരളില്‍ വളരുന്നത് വെറുമൊരു മുഴയല്ലെന്നും മറിച്ച് അമ്മയുടെ വയറ്റില്‍ വളരുന്ന ഇരട്ടക്കുട്ടികളിലൊരാളാണെന്നും ഡോക്ടര്‍മാര്‍ മനസ്സിലാക്കി.


കൊളംമ്പിയയിലാണ് ഈ അവിശ്വസനീയമായ സംഭവം അരങ്ങേറിയത്. വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെയുള്ളില്‍ കൈകാലുകളും മറ്റു ശരീരഭാഗങ്ങളുമുള്ള മറ്റൊരു ഭ്രൂണം വളരുക. ലോകത്തില്‍ തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന 'ഫീറ്റ്‌സ് ഇന്‍ ഫീറ്റു ' എന്ന അവസ്ഥയാണ് മോണിക്ക വേഗ എന്ന മുപ്പത്തഞ്ചുകാരിയുടെ കാര്യത്തില്‍ സംഭവിച്ചത്. ഡോക്ടര്‍മാര്‍ മോണിക്കയോടു സത്യാവസ്ഥ വിവരിച്ചു. പിറക്കാന്‍ പോകുന്നത് ഇരട്ടക്കുട്ടികളാണെന്നും എന്നാല്‍ അതിലൊന്നു വളരുന്നത് മറ്റേ കുട്ടിയുടെ വയറ്റിലാണെന്നുമുള്ള സത്യം ഉള്‍കൊള്ളാന്‍ അവള്‍ക്കു കഴിഞ്ഞില്ല.

സുഖകരമായ പ്രസവം ആഗ്രഹിച്ച മോണിയ്ക്കക്ക് ഇതു വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, രക്തസമ്മര്‍ദ്ദം ഉയര്‍ന്ന്, ജീവനു തന്നെ ഭീഷണിയായി മാറാനും തുടങ്ങി. ഒപ്പം കുഞ്ഞിന്റെ വയറിനുള്ളിലെ ഭ്രൂണവും വളരാന്‍ ആരംഭിച്ചു. കുഞ്ഞിന്റെ ആന്തരികാവയവങ്ങളെ പോലും ബാധിക്കുന്ന രീതിയിലായിരുന്നു ഭ്രൂണത്തിന്റെ വളര്‍ച്ച. ഇതു തുടര്‍ന്നാല്‍ അമ്മയുടെയും കുഞ്ഞിന്റെയും ഭാവി തന്നെ ഇല്ലാതാകുമെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു. ഉടന്‍ തന്നെ പ്രതിവിധിയും കണ്ടു. സിസേറിയനിലൂടെ അമ്മയുടെ വയറ്റിലെ കുഞ്ഞിനെ പുറത്തെടുക്കുക, ഒപ്പം താക്കോല്‍ ദ്വാരശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ വയറ്റിലെ ഭ്രൂണത്തെയും പുറത്തെടുക്കുക.

ശസ്ത്രക്രിയ വിജയിച്ചു. സിസേറിയനിടെ തന്നെ കുഞ്ഞിന്റെ വയറ്റിലെ ഭ്രൂണം മരിച്ചു. അങ്ങനെ സ്വന്തം സഹോദരിയുടെ മരണത്തിലൂടെ ആ പെണ്‍കുഞ്ഞിനു ജീവന്‍ തിരിച്ചു കിട്ടി. ഒരു മാസത്തോളം കാലം ആ പെണ്‍കുഞ്ഞ് മരണത്തോടു മല്ലിട്ടു. ഇന്നവള്‍ പൂര്‍ണ ആരോഗ്യവതിയാണ്. അമ്മ അവളെ 'ഇറ്റ്‌സമാര' എന്ന പേരു ചൊല്ലി വിളിച്ചു.

സ്വന്തം സഹോദരിയെ നഷ്ടപ്പെട്ടുവെങ്കിലും അമ്മയെ സന്തോഷിപ്പിക്കാന്‍ അവള്‍ക്ക് ഇന്ന് കഴിയുന്നു. ജനിക്കുന്നതിനു മുമ്പു തന്നെ മരണത്തിലേക്കു നടന്നടുത്ത ഇറ്റ്‌സമാര തന്റെ രണ്ടാം ജന്മത്തിലൂടെ ലോകത്തിനോടു പറയുന്നുണ്ടാവും... മരണമേ, ജീവിതത്തിനു മുന്നില്‍ നീയൊന്നുമല്ല...

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (2 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (10 minutes ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (24 minutes ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (1 hour ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (1 hour ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (1 hour ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (1 hour ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (1 hour ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (2 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (3 hours ago)

Malayali Vartha Recommends