തീ പിടിച്ച കെട്ടിടത്തില്‍ കുടുങ്ങിയ കുട്ടികളെ ജനാലയിലൂടെ ചാടിച്ച് രക്ഷപെടുത്തിയ പോലീസുദ്യോഗസ്ഥര്‍ക്ക് അഭിനന്ദനം
അമേരിക്കയിലെ ലോവയിലുള്ള ദെസ് മോയിനെസിലുള്ള, തീപിടിച്ച ഒരു കെട്ടിടത്തിനു മുകളില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിച്ച പോലീസുദ്യോഗസ്ഥര്‍ക്ക് സോഷ്യല്‍മീഡിയയില്‍ അഭിനന്ദനപ്രവാഹം.
ഒരു വിധത്തിലും രക്ഷപെടുവാന്‍ സാധിക്കാത്ത വിധത്തില്‍ കുട്ടികള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കുടുങ്ങിയിരുന്നു.
ഇവിടെ എത്തിയ പോലീസുദ്യോഗസ്ഥര്‍ കുട്ടികളോട് ജനാലയില്‍ കൂടി താഴേക്കു ചാടുവാന്‍ ആവശ്യപ്പെട്ടു.
കുട്ടികള്‍ ചാടിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ഇവരെ കരങ്ങളില്‍ പിടിച്ച് രക്ഷിക്കുകയും ചെയ്തു.
സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.
യാതൊരു പോറല്‍ പോലുമില്ലാതെ കുട്ടികളെ രക്ഷപെടുത്തിയ പോലീസുദ്യോഗസ്ഥര്‍ക്ക് അഭിനന്ദന പ്രവാഹമാണ്.
https://www.facebook.com/Malayalivartha