Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന സിനിമയില്‍ നിന്നും 'ഡിലീറ്റ് ചെയ്ത സീന്‍' ആണത്രേ! കുറിയ്ക്ക് കൊള്ളുന്ന കുറിപ്പ്

26 MARCH 2019 11:25 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രം, പിഎം നരേന്ദ്രമോദി തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഏപ്രില്‍ അഞ്ചിന് റിലീസിനൊരുങ്ങുകയാണ്. റിലീസ് തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നാണ് സൂചന. അതിനിടെ ചിത്രത്തെ ട്രോളി ആര്‍ജെ സലീമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടത് എങ്ങനെയെന്ന് പറയുകയാണ് ചിത്രത്തിലെ 'ഡിലീറ്റഡ് സീന്‍' എന്ന മട്ടില്‍, ചില രംഗങ്ങള്‍ ഉപയോഗിച്ച് കൊണ്ടുള്ള സലീമിന്റെ ട്രോള്‍. 'നൂറില്‍ 147 മാര്‍ക്ക് വാങ്ങി പാസായ മോദിയുടെ ഗോള്‍ഡ് മെഡലും സര്‍ട്ടിഫിക്കറ്റും ഇന്ദിരയും കിങ്കരന്മാരും കത്തിച്ചുകളിഞ്ഞു'.

മോദിജി കോളേജില്‍ പഠിക്കുന്ന കാലഘട്ടം. മറ്റു വിദ്യാര്‍ത്ഥികളെപ്പോലെയൊന്നുമല്ല. ബാല മോദിജിക്ക് ചില ആദര്‍ശങ്ങളൊക്കെയുണ്ട്. അതുകൊണ്ടു തന്നെ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ഒരാഴ്ച മുന്‍പേ തരാത്ത സര്‍വ്വകലാശാലയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടാന്‍ മോദിജി തീരുമാനിച്ചു. മാത്രമല്ല ക്ലാസില്‍ എണീറ്റ് നിര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കുന്ന അധ്യാപകരുടെ ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരെയും ടീനേജ് നരേന്ദ്രന്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. അവരുടെ മക്കളാണെങ്കില്‍ അവരങ്ങനെ ചെയ്യുമോ ? ഇല്ലല്ലോ.

കോളേജിന്റെ പേര് വ്യക്തമായി എവിടെയും പറയുന്നില്ല. അതുകൊണ്ടു ഈ കോളേജ് ലോകത്തെവിടെയും ആകാം. ട്രെയിലറില്‍ കണ്ട മഞ്ഞ് പ്രദേശം ഹിമാലയമല്ല സൈബീരിയയാണെന്നു സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്. കോളേജ് വെക്കേഷനുകളില്‍ മോദിജി റഷ്യക്ക് വേണ്ടി ചാര വൃത്തി നടത്തിയിരുന്നല്ലോ.

അങ്ങനെ കോളേജ് സമരം കൊടുമ്പിരി കൊണ്ട് നില്‍ക്കുമ്പോള്‍ മോദിജിയുടെ രഹസ്യാന്വേഷണത്തില്‍ ഒരു കാര്യം മനസ്സിലായി. ഇന്ദിര ഗാന്ധിയാണ് ഇന്ത്യയിലെ സര്‍വ്വകലാശാലകളില്‍ ഈ വൃത്തികെട്ട പരിഷ്‌ക്കാരം കൊണ്ട് വന്നത്. കോണ്‍ഗ്രസുകാര്‍ക്ക് മാത്രം ചോദ്യപ്പേപ്പര്‍ നേരത്തെ കിട്ടുന്നൊരു സര്‍വ്വകലാശാലയുണ്ടെന്നും മോദിജി ചുളുവില്‍ മനസ്സിലാക്കി - കേട്ടിട്ടില്ലേ ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി. അവിടെ എല്ലാം ഓപ്പണാണത്രെ.

പോരെ പൂരം. മോദിജി ക്രോപാക്രാന്തനായി. സംഘ പ്രവര്‍ത്തകര്‍ക്കും ഇത്തരമൊരു സൗകര്യം തരപ്പെടുത്തിയിട്ടു തന്നെ കാര്യം. അടുത്ത ട്രെയിനില്‍ നേരെ ഡല്‍ഹിക്ക് പോകാന്‍ മോദിജി തീരുമാനിച്ചു. അരക്കുപ്പി ഗോമൂത്രവും കുറച്ചു ചാണകവും അല്‍പ്പം തേയിലപ്പടിയും കൊണ്ട് മോദിജി ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ കാത്തു നിന്നു. അപ്പ ദാ വരുന്നു നിസാമുദീന്‍ എക്‌സ്പ്രസ്. മോദിജിയുടെ മൂഡ് പോയി, മൂഡ് പോയി.

ഉടന്‍ തന്നെ പോയ മൂഡ് വീണ്ടെടുക്കാന്‍ അദ്ദേഹം പ്ലാറ്റ്്‌ഫോമില്‍ തപസ്സിലേര്‍പ്പെട്ടു . ആശ്ചര്യമെന്നു പറയട്ടെ, ആ തപ ശക്തിയുടെ ബലത്തില്‍ അതാ വരുന്നു ഗുജറാത്ത് സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ്. മോദിജി ട്രെയിനില്‍ കയറി ഏറ്റവും വലതു വശത്തെ സീറ്റില്‍ ആസനസ്ഥനായി.

ട്രെയിന്‍ ഡല്‍ഹിയിലെത്തി. ഇറങ്ങിയ ഉടനെ അവിടെ പാസ് മേ ഏക് ടീ സ്റ്റാള്‍ മേ മോദിജിനെ ജാകെ പൂച്ജാ, ഭായ് ഈ ഇന്ദിര മേടം കഹാം രഹത്തേ ഹേ ? ടീ സ്റ്റാള്‍കാരന്‍ ഏതോ മലയാളി നായരായിരുന്നു. അദ്ദേഹം ബോലി. അരെ ഭായ് തും നേരെ സഫ്ദര്‍ജംഗ് റോഡിലേക്ക് ജാവോ ഭായ്. അവിടെ ഇന്ദിരാജി മിലേഗാ.

പക്ഷെ മോദിജി ഡല്‍ഹിയില്‍ കാലു കുത്തിയ വിവരം ഇന്ദിരാജി എങ്ങനെയോ അറിഞ്ഞു കഴിഞ്ഞിരുന്നു. പാവം ഭയചകിതയാകുന്നു. അന്നേരത്തെ ഒരു റ്റെന്‍ഷനില്‍ കേറി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു. പക്ഷെ ചരിത്രത്തില്‍ എവിടെയും മോദിജിയോടുള്ള ഭയം കാരണമാണ് ഇന്ദിരാജി അങ്ങനെ ചെയ്തതെന്ന് നിങ്ങള്‍ വായിക്കില്ല. ചരിത്രകാരന്മാരെ നാണമാവില്ലേ നിങ്ങള്‍ക്ക് ?

പക്ഷെ ഒന്നല്ല ഒന്‍പതു അടിയന്തിരാവസ്ഥ വന്നാലും മോദിജിക്ക് മയിലെണ്ണയാണ്. അദ്ദേഹം കാല്‍നടയായി നേരെ ഇന്ദിരാജിയുടെ വീട്ടിലേക്കു കയറി ചെല്ലുന്നു. പുട്ടിനുമായി കുറച്ചു കാലം റഷ്യയില്‍ ചാരപ്പണി നടത്തിയ പരിചയംകൊണ്ടു മോദിജിക്ക് ജിജിത്സൂ ഒക്കെ നല്ല വശമായിരുന്നു. തടയാന്‍ വന്ന ഭടന്മാരെല്ലാം പാവം മോദിജിയുടെ ഒറ്റ നോട്ടത്തില്‍ തന്നെ കുഴഞ്ഞു വീണു പിടഞ്ഞു. വീണവരുടെ മുഖത്തേയ്ക്ക് അല്പം ഗോമൂത്രം തളിച്ച് കൊണ്ട് അദ്ദേഹം അവര്‍ക്കെല്ലാം ശാപമോക്ഷം നല്‍കി കടന്നുപോയി. നേരെ ഇന്ദിരാജിയുടെ മുന്‍പില്‍ പോയി കസേര വലിച്ചിട്ടിരുന്നു വന്ന കാര്യം പറഞ്ഞു.

ഞങ്ങളുടെ പഴകിയ പരീക്ഷ സമ്പ്രദായം ഉടന്‍ മാറ്റണം. ശ്ശൊ, ഇത്രേ ഉള്ളോ ? , ഇന്ദിരാജി നെടുവീര്‍പ്പിട്ടു ! അങ്ങനെ മോദിജിക്ക് മാത്രമായി ഉത്തരവിറങ്ങി. മോദിജി ടാറ്റ പറഞ്ഞു തിരികെപ്പോന്നു.

പക്ഷെ ഇന്ദിരാജി പകരം വീട്ടാന്‍ കാത്തിരുന്നു. എല്ലാ പരീക്ഷയിലും നൂറില്‍ നൂറ്റിനാല്‍പ്പത്തേഴ് മാര്‍ക്ക് മേടിച്ചു പാസായ മോദിജിയുടെ മാത്രം ഗോള്‍ഡ് മെഡലും സര്‍ട്ടിഫിക്കറ്റും ഇന്ദിരയും കിങ്കരന്മാരും കത്തിച്ചു കളഞ്ഞു. അന്ന് മുതല്‍ മോദിജിക്ക് ഇന്ദിരയോട് തീര്‍ത്താല്‍ തീരാത്ത പകയായി. നമ്മുടെ നാട്ടില്‍ ഒരു അടിയുണ്ടായാല്‍ ആളുകള്‍ അച്ഛന് വിളിക്കില്ലേ.. അതിപ്പോ ദേഷ്യം വന്നിട്ടല്ലേ... ഇത്രേം കഷ്ടപ്പെട്ട് പഠിച്ചെഴുതിയ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് കത്തിച്ചു കളഞ്ഞാല്‍ ആര്‍ക്കായാലും ദേഷ്യം വരില്ലേ...നമ്മുടെ പാവം മോദിജിക്കും വന്നു. അതാണ് ഇടയ്ക്കിടയ്ക്ക് ഇന്ദിരയുടെ അച്ഛന് വിളിക്കുന്നത്. എന്ത് പറഞ്ഞാലും നെഹ്റു, നെഹ്റു.

പക്ഷെ ഇന്നത്തെ മോദിജി സര്‍വ്വശക്തനാണ്. അദ്ദേഹം കോളേജിലല്ല കോളേജ് അദ്ദേഹത്തെക്കുറിച്ചു പഠിക്കട്ടെ, അതല്ലേ ഹീറോയിസം. എന്നാലും സന്ദര്‍ഭവശാല്‍ പറയട്ടെ, പാവം മോദിജിയുടെ ഉള്ളില്‍ ഇന്നും ആ നഷ്ടം ഒരു നെരിപ്പോട് പോലെ കത്തുന്നുണ്ടാവണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends