നല്ല 'മണമുള്ള ലൈംഗിക പീഡനം'! പക്ഷേ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പെര്‍ഫ്യൂമിന് മറ്റൊരു പേര് കണ്ടെത്തുമെന്ന് ഉടമ

നാം ഉപയോഗിക്കുന്ന പെര്‍ഫ്യൂമുകള്‍ ബ്രാന്‍ഡഡായിരിക്കണം എന്ന് കരുതുന്നവരുണ്ട്. ബ്രാന്‍ഡഡ് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമായിരിക്കും ഉണ്ടാവുക. കൂടാതെ അവ വിപണിയില്‍ അവകാശപ്പെടുന്ന മൂല്യം, അത് ഉപയോഗിക്കുന്നവര്‍ ഉന്നത മൂല്യബോധങ്ങള്‍ പുലര്‍ത്തുന്നവരാണെന്ന കാഴ്ചപ്പാട് പങ്കുവയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഏത് ഉല്‍പ്പന്നത്തിന്റേയും പേരിനും ബ്രാന്‍ഡിനും ഒക്കെ വളരെ പ്രാധാന്യമുണ്ട്.
ആ കാര്യത്തിലാണ് റഷ്യന്‍ വാക്ക് ഉപയോഗിച്ച് പുറത്തിറക്കിയ ഒരു പെര്‍ഫ്യൂമിന്റെ നിര്‍മാതാക്കള്‍ക്ക് ലേശം പിഴച്ചത്. ആരും ഉപയോഗിച്ചിട്ടില്ലാത്ത ഒരു പേരായിരുന്നു ഇവരുടെ ഉല്‍പ്പന്നത്തിന് ഇവര്‍ നല്‍കിയത്.എന്നാല്‍ ആ റഷ്യന്‍ വാക്കിന് ലൈംഗിക പീഡനം എന്നായിരുന്നു അര്‍ഥം!
പെര്‍ഫ്യൂമിന്റെ പേര് കുഴപ്പത്തിലാക്കിയതോടെ ഇപ്പോള്‍ സ്ഥാപനയുടമ പേര് പിന്‍വലിക്കുകയാണ്. ആ പേര് സ്വീകരിക്കുമ്പോള്‍ പീഡനത്തിന്റെ ഇരകളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് എന്റെ തെറ്റ്. യഥാര്‍ഥജീവിതത്തില്‍ ദുരന്തം നേരിട്ടവരുടെ യാതനകള്‍ ഞാന്‍ മനസ്സിലാക്കേണ്ടിയിരുന്നു. ഞാനതു ചെയ്തില്ല. അതെന്റെ തെറ്റാണ് ഉടമ നിക്കൊളായ് ഇര്‍മിന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.

സര്‍ഗാത്മക സ്വാതന്ത്ര്യം പ്രധാനമാണ്. പക്ഷേ അതൊരിക്കലും ആരെയും വേദനിപ്പിക്കുന്നതാകരുത് ഇര്‍മിന്‍ വ്യക്തമാക്കുന്നു. സുഗന്ധത്തിന് ഒട്ടും കുറവു വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും മറ്റൊരു പേരില്‍ 'ലൈംഗിക പീഡനം' ഉടന്‍ പുറത്തിറങ്ങുമെന്ന് ഇദ്ദേഹം പറഞ്ഞു.
ഈ നിര്‍മ്മാതാക്കള്‍ മുമ്പും ഇത്തരത്തില്‍ വിചിത്രമായ പല പേരുകളും സ്വീകരിച്ചിട്ടുണ്ട്. ജിപ്‌സി ബ്ലഡ് എന്നാണ് ഒരു പെര്‍ഫ്യൂമിന്റെ പേര്. വിന്‍ഡ്‌സേഴ്‌സ് ടെംപ്‌റ്റേഷന്‍ എന്നാണ് മറ്റൊരു പേര്. 2015 മുതല്‍ ഇത്തരത്തില്‍ വിചിത്രമായ പേരുകളില്‍ ഇവര്‍ വില്‍പന നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു 'ലൈംഗിക പീഡനം' എന്നു പേരുള്ള പെര്‍ഫ്യൂം പുറത്തിറക്കിയത്.
https://www.facebook.com/Malayalivartha



























