പുതിയ സ്ഥലത്ത് വഴിതെറ്റിയപ്പോള്‍ തട്ടിക്കൊണ്ടുപോകല്‍ കഥ മെനഞ്ഞു; ഒടുവില്‍ പോലീസിന്റെ കൈയ്യില്‍പെട്ടപ്പോള്‍ എല്ലാം ശുഭം!

മഞ്ചേശ്വരത്തുനിന്ന് മാതാപിതാക്കള്‍ക്കൊപ്പം പാലാരിവട്ടത്ത് ഗൃഹപ്രവേശനത്തിന് എത്തിയ 11 വയസ്സുള്ള കുട്ടികള്‍ സൈക്കിളില്‍ കറങ്ങാനിറങ്ങി, വഴി തെറ്റിയപ്പോള്‍ തട്ടിക്കൊണ്ടുപോകല്‍ കഥ മെനഞ്ഞു. ഒടുവില്‍ കുട്ടികള്‍ കടവന്ത്ര പോലീസിന്റെ സുരക്ഷിത കരങ്ങളില്‍.
രണ്ട് കുട്ടികളും കൂടി കറങ്ങാനിറങ്ങിയത് ഗൃഹപ്രവേശനം നടന്ന വീട്ടിലിരുന്ന സൈക്കിളുമെടുത്താണ്. നാടറിയാതെ ചുറ്റിയ ഇവര്‍ വഴിതെറ്റി കതൃക്കടവ് പാലത്തിനടുത്തെത്തി.
സമയം വൈകിയതോടെ വീട്ടുകാര്‍ അറിഞ്ഞാല്‍ ശകാരിക്കുമെന്ന് പേടിച്ച് കുട്ടികള്‍ തങ്ങളെ ആരോ തട്ടിക്കൊണ്ടുപോയി എന്നൊരു കള്ളക്കഥ പറയാമെന്നു തീരുമാനിക്കുകയായിരുന്നു.
കുട്ടികളെ കണ്ട് പന്തികേട് തോന്നിയ നാട്ടുകാര്‍ കാര്യം തിരക്കിയപ്പോള്‍ തട്ടിക്കൊണ്ടുപോകല്‍ കഥ ഇവരോട് പറഞ്ഞു.
ഇതോടെ നാട്ടുകാര്‍ കടവന്ത്ര പോലീസിനെ വിളിച്ച് കാര്യം പറഞ്ഞു. പോലീസെത്തി കുട്ടികളെ കടവന്ത്ര ശിശുസൗഹൃദ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രക്ഷിതാക്കളെ വിളിച്ചറിയിച്ചപ്പോഴാണ് കുട്ടികളുടേത് കള്ളക്കഥയാണെന്നറിഞ്ഞത്.
https://www.facebook.com/Malayalivartha



























