നാട്ടുകാരുടെ 'ബിഗ് ബി' ആയതുകൊണ്ട് പൊതുസ്ഥലത്ത് വികാര പ്രകടനങ്ങള്‍ക്ക് ഒരു നിയന്ത്രണമൊക്കെ വേണമെന്നൊന്നും വിചാരിച്ചില്ല, മകള്‍ റാംപിലെത്തിയപ്പോള്‍ ബിഗ് ബി എല്ലാ അച്ഛന്മാരേയും പോലെ തന്നെ!

മകളുടെ റാംപ് വാക്ക് കാണാന്‍ ഒരു പിതാവ് എത്തിയാല്‍ അതിന്റെ ഓരോ നിമിഷവും പകര്‍ത്തി സൂക്ഷിക്കാന്‍ ശ്രമിക്കും എന്ന കാര്യത്തില്‍, ഇന്നത്തെ കാലത്ത് രണ്ടുപക്ഷമുണ്ടാവില്ല. ഈ അച്ഛനും അങ്ങനെ തന്നെയാണ് . ആ അച്ഛന്‍ സാക്ഷാല്‍ അമിതാഭ് ബച്ചനും മകള്‍, ശ്വേത ബച്ചനുമാണ്.
ഡിസൈനര്‍ അബു ജാനി- സന്ദീപ് കോസ്ല ടീമിന്റെ ഫാഷന്‍ ഷോയ്ക്കിടയിലാണു സംഭവം. റാംപില്‍ ചുവടുവയ്ക്കാന്‍ ബച്ചന്റെ പ്രിയ പുത്രി ശ്വേതയും ഉണ്ടായിരുന്നു.
ബോളിവുഡ് സംവിധായകനും സുഹൃത്തുമായ കരണ്‍ ജോഹറിനും സോനം കപൂറിനും ഒപ്പം ശ്വേത ചുവടുവയ്ക്കുന്നതു പകര്‍ത്താനായിരുന്നു ബച്ചന്‍ തിരക്കു പിടിച്ചത്.

മൊബൈലില്‍ മകളുടെ പ്രകടനം പകര്‍ത്താന്‍ ശ്രമിക്കുന്ന പിതാവായി ബച്ചന്‍ മാറി. തനിക്കു മുമ്പില്‍ തടസ്സമായി നില്‍ക്കുന്ന വിഡിയോഗ്രാഫറെ മാറ്റാന്‍ വിസിലടിച്ചു ശബ്ദമുണ്ടാക്കാന്‍ ബച്ചന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഭാര്യ ജയ ബച്ചനും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തി.
https://www.facebook.com/Malayalivartha



























