പൊതുനിരത്തിലൂടെ നിയമം തെറ്റിച്ച് എത്തിയ കാര്‍ തടഞ്ഞ് നിര്‍ത്തിയ യുവാവിനോട്, തര്‍ക്കിച്ചുനോക്കിയെങ്കിലും ഒടുവില്‍ തെറ്റ് സമ്മതിച്ച് തടിതപ്പി!

സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ഈ വിഡിയോയിലെ യുവാവിനെ അഭിനന്ദിക്കുന്നതിനിടയില്‍ വരുന്ന കമന്റുകളുടെ മുഴുവന്‍ ആശയവും ഇതാണ്, 'ദേ ഇതുപോലെ ഒന്ന് പ്രതികരിച്ചാല്‍ തീരുന്നേ പ്രശ്‌നമുള്ളൂ..'
വണ്‍വേയിലൂടെ നിയമം തെറ്റിച്ച് വാഹനമോടിക്കുന്നവര്‍ വരുത്തി വയ്ക്കുന്ന അപകടങ്ങളും നിരത്തുകളില്‍ ഏറി വരികയാണ്. ഇത്തരത്തില്‍ വാഹനവുമായി പാഞ്ഞ ഒരു കാറിനെ തടഞ്ഞ് നിര്‍ത്തുകയാണ് ഈ യുവാവ്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത്.
ട്രാഫിക് സിഗ്‌നലില്‍ നിന്നു പെട്ടെന്നു രക്ഷപ്പെടാനായാണ് കാര്‍ ഡ്രൈവര്‍ എതിര്‍ദിശയിലൂടെ വാഹനമോടിച്ചത്. എന്നാല്‍ ബൈക്കിലെത്തിയ യുവാവ് കാറിന് മുന്നില്‍ വാഹനം നിര്‍ത്തിയതിന് ശേഷം എതിര്‍ദിശയിലൂടെ മുന്നോട്ടു പോകാന്‍ പറ്റില്ലെന്ന് പറയുകയായിരുന്നു.
ബൈക്ക് യാത്രികന്റെ ഹെല്‍മെറ്റ് ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ബൈക്ക് യാത്രികനെ അനുനയിപ്പിക്കാന്‍ കാര്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അവസാനം ചെയ്ത തെറ്റിന് മാപ്പു പറഞ്ഞാണ് കാര്‍ ഡ്രൈവര്‍ പോയത്. വിഡിയോ കാണാം.
https://www.facebook.com/Malayalivartha



























