Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഭൂപടത്തിലില്ലാത്ത മണ്ഡലം! ഇത് സിക്കിമിലെ 'സംഗ' മണ്ഡലം

20 APRIL 2019 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മൂന്നു രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സിക്കിം സംസ്ഥാനം അയല്‍ക്കാരുടെയെല്ലാം സംസ്‌കാരികവൈവിധ്യം ഇരുകൈനീട്ടി സ്വീകരിച്ചിരിക്കുന്നു. സിക്കിമില്‍ ഈ വൈവിധ്യത്തില്‍നിന്നു പിറവിയെടുത്ത ഒരു നിയമസഭാ മണ്ഡലമുണ്ട്. ഭൂപടത്തിലില്ലാത്ത മണ്ഡലം! ആകെയുള്ള 31 നിയമസഭാ മണ്ഡലങ്ങള്‍ക്കു പുറമേ സംസ്ഥാനത്താകെ വ്യാപിച്ചുകിടക്കുന്ന 'സംഗ' എന്ന സാങ്കല്‍പിക മണ്ഡലത്തില്‍ മല്‍സരിക്കാനും വോട്ടുചെയ്യാനും അവകാശം ബുദ്ധസന്യാസികള്‍ക്കു മാത്രമാണ്. സംഗ എന്നുതന്നെ അറിയപ്പെടുന്ന മൊണാസ്റ്റിക് കമ്യൂണിറ്റിക്കുവേണ്ടി മാറ്റിവച്ചിരിക്കുന്ന രാജ്യത്തെ ഏക മണ്ഡലംകൂടിയാണിത്.

സിക്കിമിലെ ബുദ്ധമത പാരമ്പര്യത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ടിബറ്റിനോടു ചേര്‍ന്നുകിടക്കുന്ന സംസ്ഥാനത്തേക്കു ബുദ്ധമതമെത്തിയത് ഒന്‍പതാം നൂറ്റാണ്ടില്‍. 13-ാം നൂറ്റാണ്ടുമുതല്‍ നാടുഭരിച്ച ചൊഗ്യാല്‍ രാജവംശത്തിലെ മന്ത്രിസഭകളിലെല്ലാം സാധാരണ ജനങ്ങളില്‍നിന്നും, ബുദ്ധസന്യാസികളായ ലാമമാരില്‍നിന്നും പ്രതിനിധികളുണ്ടായിരുന്നു.

രാജഭരണം അവസാനിപ്പിച്ച് സിക്കിം സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായത് 1975-ലാണ്. ജനാധിപത്യ പ്രക്രിയയിലും മുന്‍പത്തേതുപോലെ ലാമമാരുടെ പ്രാതിനിധ്യം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

ലാമമാര്‍ ഒരു ബുദ്ധവിഹാരത്തില്‍ സ്ഥിരമായി താമസിക്കാറില്ല. ചെറിയ ഇടവേളകളില്‍ താമസസ്ഥലം മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ഓരോ തവണയും പുതിയ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. ഇതിലെ പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കുവാനാണ് ഇത്തരമൊരു സാങ്കല്‍പിക മണ്ഡലം. സംസ്ഥാനത്താകെ വ്യാപിച്ചിട്ടുള്ള എല്ലാ ബുദ്ധസന്യാസികളും സംഗ മണ്ഡലത്തിലെ വോട്ടറാണ്. തങ്ങളുടെ പ്രദേശത്തെ ബൂത്തില്‍ ഇവര്‍ക്കു വോട്ടുചെയ്യാം.

ലോക്‌സഭയ്‌ക്കൊപ്പം നിയമസഭയിലേക്കും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായ സിക്കിമില്‍, എല്ലാ പോളിങ് സ്റ്റേഷനിലും മൂന്ന് വോട്ടിങ് യന്ത്രങ്ങള്‍ സജ്ജീകരിച്ചിരുന്നു. ഏക ലോക്‌സഭാ മണ്ഡലത്തിലേക്കും അതത് നിയമസഭാ മണ്ഡലത്തിലെ പ്രതിനിധിക്കും വോട്ടുചെയ്യാന്‍ ഓരോന്ന്. മൂന്നാമത്തേത്, അതതു പ്രദേശത്തെ ബുദ്ധ സന്യാസിമാര്‍ക്കു സംഗ സീറ്റിലേക്കു വോട്ട് ചെയ്യാനും.

വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 11-ന് എല്ലാ ബുദ്ധവിഹാരങ്ങളിലും പ്രതിദിന ആരാധനകളും ചടങ്ങുകളും ഒഴിവാക്കിയിരുന്നു.

സ്ഥിരമായി ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഒപ്പം നില്‍ക്കാത്ത മണ്ഡലമാണു സംഗ. 2014-ല്‍ സിക്കിം ക്രാന്തികാരി മോര്‍ച്ചയുടെ സോനം ലാമയാണ് ഇവിടെ വിജയിച്ചത്. അദ്ദേഹം 1096 വോട്ട് നേടിയപ്പോള്‍ എസ്ഡിഎഫിന്റെ പാല്‍ഡെന്‍ ലചുങ്പ 971 വോട്ടുമായി രണ്ടാമതെത്തി. 2009-ല്‍ എസ്ഡിഎഫും 2004-ല്‍ കോണ്‍ഗ്രസും 1999-ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും ജയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends