Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജോണീസ് ബസിന്റ 'കുതിരാനോട്ടം' തരംഗമായി!

19 SEPTEMBER 2019 04:37 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച ഒരു വിഡിയോയ്ക്ക് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. കുതിരാനിലെ കുഴിയും കുരുക്കും മുറിച്ചുകടക്കുന്ന ഒരു സ്വകാര്യ ബസിന്റെ വീഡിയോ ആയിരുന്നത്. ആ ബസിന്റെ വരവിനു സാമൂഹിക മാധ്യമങ്ങള്‍ നല്‍കിയതു വന്‍ വരവേല്‍പാണ്. ബസിനും ഡ്രൈവര്‍ക്കും ആരാധകരും കൈയടിയും അനുദിനം കൂടിവന്നു.

കുതിരാനിലെ മണിക്കൂറുകള്‍ നീളുന്ന പതിവു ഗതാഗത കുരുക്കില്‍പെട്ട് ഉണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാന്‍ ഒരു ബസ് നടത്തുന്ന യാത്രാട്വിസ്റ്റ് ആണ് വീഡിയോയ്ക്ക് വിഷയമായത്. നീണ്ടവരിയില്‍നിന്നു ഇടത്തോട്ടുതിരിഞ്ഞ് മറുവഴിയിലൂടെ വീണ്ടും മെയിന്‍ റോഡിലേക്കു വന്നു കയറുന്ന ബസ്. യൂട്യൂബിലൂടെ പ്രചരിച്ച ഈ വിഡിയോ പിന്നീടു സാമൂഹിക മാധ്യമങ്ങളില്‍ നിലംതൊടാതെ പറന്നുകയറി. ടിക് ടോക് വിഡിയോ, സ്റ്റാറ്റസ് വിഡിയോ, ട്രോള്‍ വിഡിയോ...തുടങ്ങി സംഭവം വൈറല്‍! യാത്രാദുരിതത്തിന്റെ ദിശമാറി വിഡിയോ വിവിധ സാമൂഹിക മാധ്യമങ്ങളില്‍ കറങ്ങി.

വീഡിയോകളിലെ താരമായത് തൃശൂര്‍-പാലക്കാട് റൂട്ടിലോടുന്ന 'ജോണീസ്' ബസ് ആണ്. ബസിന്റെ നമ്പര്‍ 007 എന്ന ജെയിംസ് ബോണ്ട് നമ്പറു കൂടിയായപ്പോള്‍ താരാരാധന കൂടി. 'നെഞ്ചുവിരിച്ച്, തോളുചരിച്ച്...ലാലേട്ടന്‍' സ്റ്റൈലിലാണ് ടിക് ടോക്, ഹലോ, ഇന്‍സ്റ്റഗ്രാം, ഷെയര്‍ ചാറ്റ്, ഫെയ്സ്ബുക് എന്നീ മാധ്യമങ്ങളിലൂടെ, മറുവഴിയിലൂടെ മഴവെള്ളം ചിതറിച്ച് വരുന്ന കുതിരാനിലെ ബസ് കത്തിക്കയറിയത്. 'ജോണീ, മോനേ ജോണീ...', 'ഏഴിമല പൂഞ്ചോല...' എന്നീ പാട്ടുകളുടെയും ബാഹുബലി തീം മ്യൂസിക്കിന്റെയും സിനിമ ഡയലോഗുകളുടെയും അകമ്പടിയിലാണ് പ്രചരിച്ചത്.

കൂട്ടത്തില്‍ ഏറ്റവും ഹിറ്റായത് ഷൈജു ദാമോദരന്റെ കമന്ററിയോടെയുള്ള വിഡിയോ ആണ്. 'അടയാളപ്പെടുത്തുക കാലമേ, ഇത് ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം. സിംഹരാജാവ് എഴുന്നള്ളുന്നു. ദ ലയണ്‍ ഹാസ് എറൈവ്ഡ്'...ലോകകപ്പില്‍ ലയണല്‍ മെസിയുടെ ഗോളിനൊപ്പം ചേര്‍ത്തുവച്ച ആ ശബ്ദത്തോടെ ജോണീസ് ബസും! കുമ്പളങ്ങി നൈറ്റ്സിലെ ഫഹദ് ഫാസിലിന്റെ ഹിറ്റ് ഡയലോഗ്, 'ഷമ്മി ഹീറോയാടാ, ഹീറോ...' എന്ന വിഡിയോയും ലക്ഷങ്ങളാണ് കണ്ടത്.

കഷ്ടപ്പെട്ട് ദിവസങ്ങള്‍ കാത്തുനിന്നെടുത്ത വിഡിയോ എന്ന കുറിപ്പോടെ ജിഷ്ണു ഇട്ട ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് യാഥാര്‍ഥ വിഡിയോ എടുത്തത് ആരെന്ന് പുറത്തെത്തിയത്. 'Extreme roads live' എന്ന പേരില്‍ ആരംഭിച്ച യൂട്യൂബ് ചാനലിനായി ഫ്രീലാന്‍സ് ജേണലിസ്റ്റും തൃശൂര്‍ സ്വദേശിയുമായ എ.എന്‍. സഞ്ചാരി (അജില്‍) ആണ് ആ വിഡിയോ എടുത്തത്. വീഡിയോ, എടുക്കാനുണ്ടായ സാഹചര്യം...അജിലിന്റെ വാക്കുകള്‍:

'Extreme roads live' എന്ന യൂട്യൂബ് പേജിനായി ഞാനെടുത്ത ഒരു വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറല്‍ ആയിരുന്നു. ഈ കാര്യത്തിന് ജോണീസ് ബസ് പൊലീസ് പിടിച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന വിഡിയോ ശരിയല്ല എന്നാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ സാധിച്ചത്. തൃശൂര്‍-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന എല്ലാ ബസുകളുടെയും അവസ്ഥ ഇതാണ്. ഗതികേട് എന്നു തന്നെ പറയണം. അത്രയ്ക്കുമോശമായി തുടരുകയാണ് ഇവിടുത്തെ റോഡുകള്‍. ഓണത്തോട് അടുത്തുള്ള സമയത്താണ് കുതിരാനില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

വീട്ടിലേക്കുള്ള വഴിയായതിനാല്‍ എന്നും കാണുന്നതും അനുഭവിക്കുന്നതും ആണ് ഈ കുരുക്ക്. ദിവസങ്ങള്‍ക്കു മുന്‍പ് ഒരു മന്ത്രിയെ സമയത്തിനു കുതിരാന്‍ കടത്തിവിടാന്‍ പൊലീസ് വാഹനങ്ങള്‍ തടഞ്ഞിട്ടപ്പോള്‍ സ്ത്രീകള്‍ അടക്കമുള്ള സാധാരണ ജനം മണിക്കൂറുകളാണു വഴിയില്‍ കാത്തുകിടന്നത്. ഈ കുരുക്ക് വാര്‍ത്തയും വിവാദവുമായ പശ്ചാത്തലത്തില്‍ കുതിരാനിലെ യാഥാര്‍ഥ്യം അധികാരികളുടെ കണ്ണുതുറപ്പിക്കട്ടെ എന്ന ലക്ഷ്യത്തോടെയാണ് അന്ന് വിഡിയോ എടുത്തത്.

ജിഷ്ണു എന്ന സുഹൃത്തിനൊപ്പം കുതിരാനിലെത്തി വലിയ വാഹനങ്ങളുടെ യാത്രാദുരിതം മണിക്കൂറുകളോളം നിരീക്ഷിച്ചു. രണ്ടുപേരും രണ്ടിടത്തായി നിന്ന് എല്ലാം വിഡിയോയില്‍ പകര്‍ത്തി. ഡ്രൈവര്‍മാരില്‍നിന്നും യാത്രക്കാരില്‍നിന്നും നേരിട്ടും ദുരിതം മനസിലാക്കി. ദൂരേയ്ക്കു ക്യാമറ സൂം ചെയ്ത് എടുക്കുന്നതിനിടെ ആകസ്മികമായാണ് ഒരു ബസ് ഇടത്തോട്ടു തിരിഞ്ഞ്, സര്‍വീസ് റോഡ് പണിക്കായുള്ള മണ്ണുറോഡിലൂടെ തിരിഞ്ഞുകയറുന്നത് ശ്രദ്ധയില്‍പെട്ടത്.

നീണ്ട വരിയും വലിയ കുഴികളും, യാത്രികരുടെയും ബസിന്റെയും സമയനഷ്ടവും ഒഴിവാക്കാന്‍ ആ ഡ്രൈവര്‍ക്ക് അതേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. ഇന്നും ഇന്നലെയും തുടങ്ങിയ ഗതികേടല്ല ഇത്. അധികാരികളുടെ അനാസ്ഥയ്ക്ക് യാത്രക്കാര്‍ മറുവഴി തേടുന്നത് ഈ പ്രദേശത്തെ പതിവു കാഴ്ചയാണ്. (അതല്ലാതെ വേറെ മാര്‍ഗം ഇല്ല) അധികാരികള്‍ക്ക് സുഖയാത്ര, നികുതിയടയ്ക്കുന്ന ജനത്തിനു ദുരിതയാത്ര...ന്യായീകരിക്കാവുന്ന ഒന്നല്ലല്ലോ. എല്ലാവരും കാണട്ടെ, അറിയട്ടെ.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (16 minutes ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (17 minutes ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (21 minutes ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (25 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (1 hour ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (1 hour ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (2 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (2 hours ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (2 hours ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (2 hours ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (2 hours ago)

Malayali Vartha Recommends