മീന്‍ വാങ്ങാന്‍ ചെലവായത് 100 രൂപ! അതിനൊനൊപ്പം കിട്ടിയത് 20,000 രൂപ!

കോടത്തൂരിലെ ഹാരിസ് എന്ന യുവാവ് പെരുമ്പടപ്പ് പാറയില്‍ നിന്ന് 100 രൂപ കൊടുത്താണ് മീന്‍ വാങ്ങിയത്.
മീന്‍ വാങ്ങി വീട്ടിലെത്തി മീന്‍ മുറിക്കാനായി പാത്രത്തിലിട്ടപ്പോള്‍ കണ്ടത് മീനിനൊപ്പം ഒരു കവറില്‍ 20000 രൂപ.
മത്സ്യ വില്‍പനക്കാരന്‍ പൊന്നാനി സ്വദേശി കോയയുടെ കൈയ്യില്‍ നിന്നാണ് മല്‍സ്യം വാങ്ങിയതെന്നതിനാല്‍ രൂപ കോയയുടേതാണെന്ന് ഹാരിസിനു മനസ്സിലായി.
ഉടനെ തന്നെ ആ കാശുമായി തിരികെ ചെന്ന് കാശ് ഉടമയ്ക്ക് തിരിച്ചുനല്‍കി യുവാവ് മാതൃകയായി.
പണം നഷ്ടപ്പെട്ട സങ്കടത്തോടെ കോയ നില്‍ക്കുമ്പോഴാണ് ഹാരിസ് പണവുമായി എത്തിയത്.
https://www.facebook.com/Malayalivartha























