Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മയെ ഒരുനോക്കെങ്കിലും കാണാനാവുമോ... ബെല്‍ജിയംകാരി യായ കിരണ്‍ വാന്‍ സെര്‍വര്‍ട്ട്!

19 DECEMBER 2019 10:09 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ബെല്‍ജിയം പൗരയായ കിരണ്‍ വാന്‍ സെര്‍വര്‍ട്ടിന്റെ അമ്മ കേരളത്തിലെവിടെയോ ഉണ്ട്. സന്നദ്ധ സംഘടനയുടെ സഹായത്തോടെ ദിവസങ്ങളായി അവര്‍ അന്വേഷണം നടത്തുന്നു. എന്നാല്‍ 11 മാസം പ്രായമുള്ളപ്പോള്‍ അമ്മയെ പിരിഞ്ഞ കിരണിന്റെ ഓര്‍മയില്‍ അമ്മയുടെ മുഖമില്ല; എന്നോ നുണഞ്ഞ അമ്മിഞ്ഞപ്പാലിന്റെ മധുരമേയുള്ളു. മുഖം പോലും ഓര്‍മയില്ലാതെ, ബന്ധുക്കളെക്കുറിച്ചു വിവരമില്ലാതെ, 35 -ാം വയസ്സില്‍ അമ്മയെ എങ്ങനെ കണ്ടെത്തുമെന്ന ചോദ്യം മാത്രം ബാക്കി. എങ്കിലും കിരണ്‍ പ്രതീക്ഷ കൈവിടുന്നില്ല.

16 വയസുള്ള ഏതോ ഒരു പെണ്‍കുട്ടിയുടെ മകളായി കറുകുറ്റി പാദുവാപുരത്തുള്ള സിസ്റ്റേഴ്‌സ് ഓഫ് നസ്‌റേത്ത് ശിശുഭവനിലായിരുന്നു 1984 ഓഗസ്റ്റ് 15-ന് ആയിരുന്നു കിരണിന്റെ ജനനം. കുഞ്ഞിനെ ശിശുഭവനില്‍ ഏല്‍പിച്ച് അമ്മ മടങ്ങി. മാഗി മാര്‍ഗരറ്റെന്ന പേരില്‍ അവള്‍ വളര്‍ന്നു. 1985 ജൂലൈയില്‍ ശിശുഭവന്‍ സന്ദര്‍ശിച്ച ബെല്‍ജിയത്തില്‍നിന്നുള്ള ലൂക്കും ലീവും മാഗിയെ ദത്തെടുത്തു. മാഗിയെന്ന പേരുമാറ്റി കിരണ്‍ എന്നപേരില്‍ വളര്‍ത്തി. ബെല്‍ജിയത്തിലെ വീട്ടില്‍ 1980-ല്‍ കൊല്‍ക്കൊത്തയില്‍നിന്നു ദത്തെടുത്ത ജ്യൂവല്‍, കിരണിനു സഹോദരനായി ഉണ്ടായിരുന്നു. 1993-ല്‍ ജാസ്പര്‍ എന്ന കുഞ്ഞനുജനും കൂടി ആ വീട്ടിലെത്തി. കിരണിനു പെറ്റമ്മയെക്കുറിച്ചുള്ളത് വളര്‍ത്തമ്മ പറഞ്ഞ വിവരങ്ങള്‍ മാത്രമാണ്.

ക്രിസ്മസ് കാലത്ത് കിരണിനെ തേടി ബെല്‍ജിയത്തിലെ വീട്ടിലെത്തിയിരുന്ന ശിശുഭവനിലെ ആശംസാ കാര്‍ഡുകള്‍ അവളെ അമ്മയെക്കുറിച്ച് ഓര്‍മിപ്പിച്ചു. ഇപ്പോള്‍ 2 മക്കളുടെ അമ്മയായ കിരണ്‍ ബെല്‍ജിയത്തില്‍ ഒരു ബ്രോഡ്കാസ്റ്റിങ് കമ്പനിയില്‍ സ്‌ക്രിപ്ട് റൈറ്ററാണ്. അമ്മയായതോടെ സ്വന്തം അമ്മയെക്കണ്ടെത്താനുള്ള ആഗ്രഹം ശക്തമായി. ഈ വര്‍ഷം ജൂണില്‍ വളര്‍ത്തമ്മയ്ക്കും സഹോദരനുമൊപ്പം, കിരണ്‍ അമ്മയെത്തേടി കേരളത്തിലെത്തിയിരുന്നു. കുറേ അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിക്കാതെ തിരികെപ്പോയി.

ബെല്‍ജിയത്തിലെ സന്നദ്ധ സംഘടനയായ സ്റ്റോണ്‍ പില്ലറ്റിന്റെ സഹായത്തോടെയാണ് ഇക്കുറി വരവ്. 10 മാസം തന്നെ കാത്തിരുന്ന അമ്മ സന്തോഷത്തോടെയാവുമോ അക്കാലം ചെലവിട്ടതെന്നു കിരണിനറിയില്ല. എന്നാലും വര്‍ഷങ്ങളായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കിരണ്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (6 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (6 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (7 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (7 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (10 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (12 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (13 hours ago)

Malayali Vartha Recommends