വലയില്‍ കുടുങ്ങിയ ഭീമന്, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടല്‍ജീവി എന്നറിഞ്ഞ് തിരികെ കടലില്‍ വിട്ടു!
പുതിയാപ്പയില് നിന്നും മല്‍സ്യബന്ധനത്തിന് പോയവരെ കാത്തിരുന്നത് വലിയ ഒരു അതിഥിയായിരുന്നു.
എന്നാല്‍ അതിനെ ജീവനോടെ തന്നെ കടലിലേക്ക് മടക്കിയാണ് സംഘം തിരികെ വന്നത്.
ജിഎന്‍പിസി ഗ്രൂപ്പില്‍ അതിന്റെ വീഡിയോ പങ്കുവച്ചപ്പോള്‍ പരക്കേ കൗതുകവുംഅംഗീകാരവും സ്വന്തമാക്കി മുന്നേറുകയാണ്.
വലയില്‍ ഭീമന് കുടുങ്ങിയെങ്കിലും ഇത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പുള്ളി ഇടുംബാണെന്ന് തിരിച്ചറിഞ്ഞതോടെ ജീവനോടെ തന്നെ അതിനെ കടലിലേക്ക് മടക്കി.
വലിയ പരിശ്രമത്തിന് ശേഷമാണ് ഇതിനെ തിരികെ കടലില്‍ ഉപേക്ഷിക്കാനായത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
https://www.facebook.com/Malayalivartha