അമ്മ ദുബായില്‍ എത്തിയപ്പോള്‍ മകന് ഭാഗ്യക്കുറി സമ്മാനം!

ലബനീസ് എന്‍ജിനിയറായ ഇബ്രാഹിം തലീല്‍ വയോധികയായ മാതാവ് തന്റെ ജീവിതം മാറ്റിമറിച്ചതിന്റെ സന്തോഷത്തിലാണിപ്പോള്‍.
രണ്ടാഴ്ചത്തേക്ക് ദുബായില്‍ തന്റെ ഒപ്പം നില്‍ക്കാന്‍ ലബനനില്‍ നിന്ന് അമ്മയെ കൊണ്ടുവന്നപ്പോള്‍ മഹാഭാഗ്യവും ഒപ്പം വന്നത് ഇബ്രാഹിം അറിഞ്ഞത് പിന്നീടാണ്.
ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ സമയമത്ത് എത്തിയ ഇബ്രാഹിമിന്റെ മാതാവ് പെട്രോള്‍ പമ്പില്‍ നിന്ന് ഇന്‍ഫിനിറ്റി മെഗാ റാഫിള്‍ ടിക്കറ്റ് വാങ്ങി മകനു സമ്മാനിച്ചു.
ഇന്‍ഫിനിറ്റി ക്യുഎക്‌സ്50 കാറും നാല്പതു ലക്ഷം രൂപയും ആ ടിക്കറ്റിനാണ് ലഭിച്ചത്. കുട്ടികളുടെ പഠനക്കാര്യവും ഭാവിയും സുരക്ഷിതമായ സന്തോഷത്തിലാണ് ഇബ്രാഹിം. പണം കുട്ടികളുടെ പേരില്‍ നിക്ഷേപിച്ചെന്നും കാര്‍ സ്വന്തമായി ഓടിച്ചു നടക്കാന്‍ തീരുമാനിച്ചെന്നും അറിയിച്ച ഇബ്രാഹിം മറ്റൊന്നു കൂടി പറഞ്ഞു. ഇനി അമ്മയെക്കൊണ്ടു തന്നെ സാധനങ്ങളെല്ലാം വാങ്ങിക്കാം, ഡിഎസ്എഫല്ലേ സമ്മാനം ഇനിയും അടിച്ചാലോ...!
https://www.facebook.com/Malayalivartha