ലോക്ഡൗണിലെ ബോറടി മാറ്റാന്‍ ലോറിയില്‍ നീന്തല്‍ക്കുളം ഒരുക്കി!
പെരുമ്പാവൂരിലെ മഞ്ഞപ്പെട്ടി കുന്നപ്പിള്ളി ഷെഫീറിന്റെ ലോറിയ്ക്ക് ലോക്ക്ഡൈണ്‍ കാലമായതിനാല്‍ ഓട്ടമില്ല. അതുകൊണ്ട് ലോറിയുടെ കാബിന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള നീന്തല്‍ക്കുളമാക്കി. കാബിനില്‍ ടര്‍പ്പോളിന്‍ വിരിച്ച് വെള്ളം ശേഖരിച്ചാണ് നീന്തല്‍ക്കുളം ഒരുക്കിയത്.
ഷെഫീറിന്റെയും സഹോദരന്റെയും കുട്ടികള്‍ക്ക് സുരക്ഷിതമായി കുളിക്കാനുള്ള വെള്ളമാണ് നിറച്ചത്.
കുടുംബത്തിലെ മുതിര്‍ന്നവരും ഇതില്‍ കുളിച്ച് ആസ്വദിക്കുന്നു. ലോക്ഡൗണ്‍ മൂലം ലോറി വിശ്രമത്തിലായപ്പോഴാണ് ഇങ്ങനെയൊരു കൗതുകം തോന്നിയതെന്ന് ഷെഫീര്‍ പറഞ്ഞു.
വേനലായതിനാല്‍ ചൂടുകുറയ്ക്കാനുള്ള മാര്‍ഗവും കുട്ടികളുടെ അവധിക്കാല കളിയരങ്ങുമായി മാറി ലോറി കാബിന് നീന്തല്‍ക്കുളം.
https://www.facebook.com/Malayalivartha