ലോക്ഡൗണിനിടെ വിവാഹം, സമൂഹ അടുക്കളയില്‍ നിന്നും സദ്യ!
കോവിഡ് ലോക്ഡൗണിനിടെ മാറ്റിവയ്ക്കാതെ വിവാഹം. കോടാലി മാങ്കുറ്റിപ്പാടം ചക്കമല്ലിശ്ശേരി നന്ദകുമാറിന്റെയും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാറിന്റെയും മകന് കൃഷ്ണകുമാറും കൊടകര തേശ്ശേരി ഞാറേക്കാട്ടില്‍ അനിലിന്റെയും സുജാതയുടെയും മകളുമായ അശ്വതിയും തമ്മിലായിരുന്നു വിവാഹം.
ഇരുവരുടെയും വീടുകളില്‍ നിന്നായി 7 പേരും തന്ത്രിയും മാത്രമാണ് തേശ്ശേരിയിലെ കുടംബക്ഷേത്രത്തില് നടന്ന ചടങ്ങില്‍ ഉണ്ടായിരുന്നത്.
ദമ്പതികള്‍ സദ്യയുണ്ടത് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ കോടാലി ഗവ. സ്കൂളിലെ സമൂഹ അടുക്കളയിലെത്തിയാണ്.
സമൂഹ അടുക്കളയിലെ ചെലവിലേക്കായി 10,000 രൂപയും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ സ്വാന്ത്വനം പാലിയേറ്റീവ് കെയറിലേക്ക് 25000 രൂപയും വധൂവരന്മാര് പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രന് കൈമാറി.
https://www.facebook.com/Malayalivartha