ലോക്ഡൗണ്‍ വിലയിരുത്തുന്നതിനായി എറണാകുളം റേഞ്ച് ഡിഐജി സൈക്കിളില്‍ എറണാകുളം, ആലപ്പുഴ ജില്ലകള്‍ പിന്നിട്ട് കോട്ടയത്ത് എത്തി!
എറണാകുളം റേഞ്ച് ഡിഐജി കാളീരാജ് മഹേഷ്കുമാര്‍ ലോക് ഡൗണ്‍ സുരക്ഷ വിലയിരുത്താന്‍ എറണാകുളം, ആലപ്പുഴ ജില്ലകള്‍ പിന്നിട്ട് ഇന്നലെ കുമരകം മേഖലയിലാണ് സൈക്കിള്‍ സവാരി നടത്തിയത്.
വൈകിട്ട് കോട്ടയം സിഎംഎസ് കോളജ് ഭാഗത്തു നിന്നു കുമരകത്തേക്കാണ് സവാരി. ഡിവൈഎസ്പി ആര്. ശ്രീകുമാര്‍, പൊലീസ് എസ്എച്ച്ഒ ബാബു സെബാസ്റ്റ്യന്‍, സബ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ ഡിഐജിയെ അനുഗമിച്ചു.
തിരുനെല്‍വേലി സ്വദേശി മഹേഷ് കുമാര്‍ കോഴിക്കോട് കമ്മിഷണറായപ്പോഴാണ് സൈക്കിള്‍ സവാരി ആരംഭിച്ചത്. കൊച്ചി റേഞ്ച് ചുമതലയെടുത്തപ്പോഴും സവാരി തുടര്‍ന്നു. ലോക്ഡൗണായതോടെ ദിവസം 30 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. യാത്രയ്ക്കിടെ കവണാറ്റിന്‍കര പക്ഷി സങ്കേതവും സന്ദര്‍ശിച്ചു.
കശ്മീര്‍ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ കാളീരാജ് മഹേഷ്കുമാര്‍ അടുത്ത കാലത്താണു കേരള കേഡറിലേക്കു മാറിയത്.
https://www.facebook.com/Malayalivartha