സ്വന്തം വീട്ടിലെത്താന്‍ വഴിയറിയാതെ കഷ്ടപ്പെട്ട വയോധികനെ ജനമൈത്രി പൊലീസ് വീട്ടില്‍ എത്തിച്ചു!
കോഴിക്കോട് മാറാടുള്ള വീട്ടില്‍ നിന്നും കുടുംബാംഗങ്ങള്‍ അറിയാതെ കാല്‍നടയായി കോര്‍ട്ട് റോഡ് മത്സ്യ മാര്‍ക്കറ്റിനു സമീപം എത്തിയ മൊയ്തീന് കോയ (85) തിരികെ പോവാന്‍ വഴിയറിയാതെ കഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം അതിരാവിലെയായിരുന്നു സംഭവം.
മൊയ്തീന് കോയയെ കണ്ട ടൗണ്‍ ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസര്‍മാര്‍ വിവരങ്ങള്‍ അന്വേഷിച്ചു. തുടര്‍ന്നു വീട്ടുകാരുമായി ബന്ധപ്പെട്ട ബീറ്റ് ഓഫിസര്‍മാര്‍ വാഹനത്തില്‍ കയറ്റി അദ്ദേഹത്തെ വീട്ടില്‍ എത്തിക്കുകയായിരുന്നു.
കുടുംബാംഗങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി സന്ദേശങ്ങളയച്ചു കാത്തിരിക്കുകയായിരുന്നു. വൈകിട്ട് അഞ്ചോടെയാണു ബീറ്റ് ഓഫിസര്‍മാരായ കെ.സുനിത, പി.അനൂജ് എന്നിവര്‍ മൊയ്തീന് കോയയെ കൈകള്‍ പിടിച്ചു വീട്ടിലെത്തിച്ചത്.
https://www.facebook.com/Malayalivartha