പല്ല് വലയില്‍ കൊളുത്തി, പുള്ളിപ്പുലി മീന്‍ പിടിക്കുന്ന വലയില്‍ തൂങ്ങിയാടി!
വയനാട് ഗൂഡല്ലൂര്‍, മഞ്ചൂരിനടുത്ത് മട്ടകണ്ടി ഗ്രാമത്തിലെ സ്വകാര്യ തേയില തോട്ടത്തില്‍ വേലിയായി കെട്ടിയിരുന്ന വലയില്‍ ഒരു പുള്ളിപ്പുലി കുരുങ്ങി.
വേലി ചാടി കടക്കുന്നതിനിടെയാവണം മുകള്‍ വശത്തെ പല്ലില്‍ വല കൊളുത്തി. പുലിക്ക് അനങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയില്‍ തൂങ്ങിയ നിലയിലായിരുന്നു.
മീന്‍ പിടിക്കുന്ന വല കൊണ്ടാണ് വേലി കെട്ടിയിരുന്നത്. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് വനപാലകരെത്തി വല മുറിച്ച് പുലിയെ രക്ഷപ്പെടുത്തി. 2 വയസ്സുള്ള പുലിക്ക് പരുക്കൊന്നുമില്ല.
https://www.facebook.com/Malayalivartha