വീട്ടുപറമ്പിലെ കിണര്‍ വൃത്തിയാക്കിയപ്പോള്‍ കിട്ടിയത് പൂജാപാത്രങ്ങള്‍
തൃശ്ശൂരില്‍ ചാഴൂര്‍ നേതാജി റോഡിലെ കരിപ്പാംകുളം അഷ്റഫിന്റെ വീട്ടുപറമ്പിലെ കിണര്‍ വൃത്തിയാക്കുമ്പോള്‍ 28 ചെറിയ ഉരുളികള്‍ കിട്ടി.
പിന്നെ 2 വീതം വിളക്കുപാത്രങ്ങള്, തീര്ഥപാത്രങ്ങള് എന്നിവയും 3 മൊന്തയും.
ദ്രവിച്ചതും പൊട്ടിയതുമാണ് പാത്രങ്ങളില്‍ പലതുമെന്നും പൊലീസ് പറഞ്ഞു.
പാത്രങ്ങളെല്ലാം അന്തിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha