കൊച്ചു കൂട്ടുകാര്‍ കിളികള്‍ക്ക് കുളിക്കുളമൊരുക്കി!
മറയൂരില്‍ കഴിഞ്ഞ വേനല്‍ക്കാലത്ത്, മുഖ്യമന്ത്രി ഫെയ്സ്ബുക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നതാണ് കൂടിയ ചൂടില്‍ പക്ഷികളും മറ്റും വെള്ളം കിട്ടാതെ ചത്ത് വീഴുന്നത് ഒഴിവാക്കണമെന്ന്.
സ്കൂളുകളിലും വീടിനു സമീപത്തും ഇതിനെ തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വെള്ളവും തീറ്റയും ഒരുക്കിയിരുന്നു. കുട്ടികള്‍ ഈ വര്‍ഷവും കിളികള്‍ക്കായി വെള്ളം ഒരുക്കി.
നാട്ടു ബുള്‍ ബുള്‍, നാട്ടു വേലി തത്ത, പ്രാവ്, മൈന, കാക്ക,മണ്ണാത്തി പുള്‍, തേന്‍ കുരുവി, വലിയ വേലി തത്ത, അങ്ങാടി കുരുവികള്‍, ചെമ്പോത്ത് തുടങ്ങിയവയാണ് മറയൂര്‍ ചെറുവള്ളില്‍ വീട്ടിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ജില്‍നയും മൂന്നാം ക്ലാസുകാരി ജുവാനിറ്റയും വീടിന്റെ പരിസരത്ത് വെള്ളവും തീറ്റയും ഒരുക്കി വച്ചിടത്ത് എത്തുന്നത്.
ചിലര്‍ വെള്ളവും തീറ്റയും കഴിച്ച ശേഷം ഉച്ചയ്ക്ക് ഉഗ്രന്‍ കുളിയും കഴിഞ്ഞാണ് മടങ്ങുന്നത്.
https://www.facebook.com/Malayalivartha