ഇന്ന് ലോക ഭൗമദിനം, ലോക്ക് ഡൗണില്‍ ഭൂമിയുടെ അവകാശികള്‍ യഥേഷ്ടം തെരുവില്‍...

ഇന്ന് ലോക ഭൗമദിനം. ജനം ഒരു മാസമായി വീടടച്ച് ഇരുന്നപ്പോള്‍ ഭൂമി കൂടുതല്‍ പച്ചപ്പാര്‍ന്നു. കിളികള്‍ ചിറകു വിടര്‍ത്തി പറന്നു. വായു ശ്വാസയോഗ്യമായി.
ലോക് ഡൗണ്‍ കൊണ്ടുള്ള നേട്ടം ജല, വായു മലിനീകരണം കുറയുന്നതിലും വലിയ തോതില്‍ പ്രതിഫലിച്ചു. ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനകളില്‍ ഇതു വ്യക്തമാകുന്നുണ്ട്.
പമ്പയാറ്റില്‍ ചെങ്ങന്നൂരിലും കടപ്രയിലും നടത്തിയ പരിശോധനയില്‍ കണ്ടതു കോളിഫോം ബാക്ടീരിയ 66% കുറഞ്ഞെന്നാണ്.
വെള്ളത്തിലെ ഓക്‌സിജന്റെ അളവ് 10% വര്‍ധിച്ചു. മണിമലയാറ്റില്‍ കോളിഫോം 92% വരെ കുറഞ്ഞിട്ടുണ്ട്.വെള്ളത്തിലെ ഓക്‌സിജന്റെ അളവ് 43% വരെ വര്‍ധിച്ചു. മൂവാറ്റുപുഴയാറില്‍ കോളിഫോം അളവില്‍ വ്യത്യാസമില്ല.
ചില സ്ഥലങ്ങളില്‍ മലിനീകരണ തോത് ഉയര്‍ന്നു നില്‍ക്കാന്‍ കാരണം ജലനിരപ്പു കുറഞ്ഞതതാണെന്നു വിദഗ്ധര്‍ പറഞ്ഞു. അതേസമയം, മനുഷ്യ മാലിന്യങ്ങളില്‍നിന്നുള്ള പ്രശ്‌നങ്ങളും കുറഞ്ഞിട്ടുണ്ടെങ്കിലും പൊതുവായ ശുചിമുറി മാലിന്യ സംസ്‌കരണ സംവിധാനം ഇല്ലാത്തതും പ്രശ്‌നമാണ്.
https://www.facebook.com/Malayalivartha























