ചത്ത കാളയ്ക്ക് അന്തിമോപചാരം: 3,000 പേര്‍ക്കെതിരെ കേസ്

തമിഴ്നാട്ടില്‍ മധുരയിലെ മധുവര്‍പ്പെട്ടി എന്ന സ്ഥലത്ത് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ജെല്ലിക്കെട്ട് കാളയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ നൂറ് കണക്കിനാളുകള്‍ തെരുവിലിറങ്ങി.
മൂളി എന്ന് പേരുള്ള ഈ കാള നിരവധി ജെല്ലിക്കെട്ട് മത്സരങ്ങളില്‍ സമ്മാനം നേടിയിട്ടുള്ളതാണ്.
തമിഴ്നാട്ടിലെ പരമ്പരാഗത രീതിയില്‍ വെടിക്കെട്ടുള്‍പ്പടെയുള്ള ആഘോഷം നടത്തിയാണ് ആളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചത്.
3,000 പേര്‍ക്കെതിരെ നിയമം ലംഘിച്ചതിന് പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തു.
അതേസമയം തമിഴ്നാട്ടില്‍ 1,242 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 14 പേര്‍ മരിച്ചു.
https://www.facebook.com/Malayalivartha


























