ഗോവ മുഖ്യമന്ത്രി ആശുപത്രിയിലെത്തി...ഡ്യൂട്ടി ഡോക്ടറായി!

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് തന്റെ 47-ാം ജന്മദിനം വ്യത്യസ്തമാക്കണമെന്നൊരു ആഗ്രഹം. ആ വ്യത്യസ്തത നടപ്പാക്കാനുള്ള വേദിയായി അദ്ദേഹം തെരഞ്ഞെടുത്തത് മപ്‌സയിലെ ജില്ലാ ആശുപത്രിയാണ്. ഡോക്ടര്‍ ജോലി ഉപേക്ഷിച്ചാണ് പ്രമോദ് സാവന്ത് രാഷ്ട്രീയത്തില്‍ സജീവമായത്.
അതുകൊണ്ട് ജന്മദിനം വ്യത്യസ്തമായി ആഘോഷിക്കാന്‍ ഡ്യൂട്ടി ഡോക്ടറായാണ് അദ്ദേഹം മപ്‌സയിലെ ജില്ലാ ആശുപത്രിയിലെത്തിയത്. മറ്റ് ഡോക്ടര്‍മാര്‍ക്കൊപ്പം അദ്ദേഹം രോഗികളെ ചികിത്സിച്ചു. മുഖ്യമന്ത്രിയെ ഡോക്ടറുടെ വേഷത്തില്‍ കണ്ടപ്പോള്‍ രോഗികളും ആശുപത്രി ജീവനക്കാരും അമ്പരന്നു.
'ജനങ്ങളെ സേവിക്കുക എന്നത് എന്നത്തെയും എന്റെ ആഗ്രഹമാണ്. ഇന്ന് എന്റെ ജന്മദിനമാണ്. ഗോവയിലെ മപ്‌സ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘത്തിനൊപ്പം ചേരാന്‍ ഞാന്‍ ഇന്നേ ദിവസം ആഗ്രഹിക്കുന്നു.' പ്രമോദ് സാവന്ത് ട്വിറ്ററില്‍ കുറിച്ചു.
'കോവിഡിനെ ഗോവയില്‍നിന്ന് തുരത്താന്‍ സംസ്ഥാനത്തെ മെഡിക്കല്‍ ടീം രാപകലില്ലാതെ ജോലിചെയ്തു. ഇപ്പോള്‍ ഡോക്ടര്‍മാര്‍ എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവര്‍ക്കും അഭിമാനമാണ്. സംസ്ഥാനത്തെ മെഡിക്കല്‍ ടീമിന് ആത്മവിശ്വാസം പകരാനാണ് ജന്മദിനത്തില്‍ ഡോക്ടര്‍ കുപ്പായം വീണ്ടുമിട്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് പ്രമോദ് സാവന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചിച്ചിട്ട് പത്ത് വര്‍ഷത്തിലധികമായി.
https://www.facebook.com/Malayalivartha


























