കുഞ്ഞു ലിവാനോ അത്ഭുതമാകുന്നു!

പാറശാലയില്‍ നാല്‍പതടി താഴ്ചയുള്ള കിണറ്റിലെ വെള്ളത്തിലേക്കു വീണ മൂന്നര വയസ്സുകാരന്‍ അതിശയവും അമ്പരപ്പും ഉയര്‍ത്തുന്നു.
ആ കുഞ്ഞ്, പൈപ്പില്‍ പിടിച്ചു കിടന്ന് ജീവിതത്തിലേക്ക് അത്ഭുതകരമായി മടങ്ങിയെത്തി. സമീപവാസിയുടെ നിമിഷങ്ങള്‍ക്കകമുള്ള രക്ഷാപ്രവര്‍ത്തനമാണ് കുഞ്ഞ് ലിവാനോയെ തിരികെ ജീവിതത്തില്‍ എത്തിച്ചത്
കുരുന്നുപ്രായത്തിനപ്പുറത്തെ ധൈര്യത്തില്‍ ജീവന്‍ തിരിച്ചുപിടിച്ചത് പൊഴിയൂര്‍ പ്ലാങ്കാലവിള വീട്ടില്‍ ക്രിസ്റ്റഫര്‍മിനി ദമ്പതികളുടെ മകന്‍ ലിവാനോയാണ്.
ബന്ധുവീട്ടില്‍ ഇന്നലെ വൈകിട്ട് കുട്ടികളുമായി കളിച്ച് നില്‍കേ പൊക്കം കുറഞ്ഞ കൈവരികള്‍ക്ക് മുകളിലൂടെ എത്തി നോക്കവേ കീണറ്റിലേക്ക് വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസി ഉടന്‍ കിണറ്റിലിറങ്ങി പമ്പ് സെറ്റിന്റെ പൈപ്പില്‍ പിടിച്ച് നില്‍കുകയായിരുന്ന കൂട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. വെള്ളത്തിലേയ്ക്ക് നേരെ വീണതിനാല്‍ പരുക്കേറ്റില്ല.
https://www.facebook.com/Malayalivartha


























