വൈറലാകുന്നു അര മണിക്കൂറിനിടയില്‍ അഭിനവ് നടത്തിയ 3945 ജഗ്‌ളിംഗ്!

മാവൂര്‍ ചെറൂപ്പയിലെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം, ഓണ്‍ലൈനായി കിട്ടിയ ലോക്ഡൗണ്‍ ടാസ്‌ക് ആഘോഷമാക്കി അഭിനവ്.വി.ജിതിന്‍ എന്ന പതിമൂന്നുകാരന്‍.
അര മണിക്കൂറില്‍ നിലം തൊടാതെ 3945 ജഗ്‌ളിങ്. പപ്പയുടെ ഫോണിലെ ബാറ്ററി തീര്‍ന്ന് വിഡിയോ പിടിത്തം നിലച്ചെങ്കിലും അഭിനവ് 'ഫുള്‍ ചാര്‍ജ്ഡ്' ആണ്.
നിന്ന നില്‍പ്പില്‍ ഒരു മണിക്കൂര്‍ വേണെങ്കിലും പന്തിനെ വായുവില്‍ നിര്‍ത്താനുള്ള 'സ്‌കില്‍' ഉണ്ട് ഈ പതിമൂന്നുകാരന്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
കോഴിക്കോട്ടെ കേരള ഫുട്‌ബോള്‍ ട്രെയിനിങ് സെന്റര്‍ (കെഎഫ്ടിസി) താരമായ അഭിനവിന്റെ പ്രകടനം പിതാവ് ജിതിന്‍ സേവ്യറാണ് ഫോണില്‍ പകര്‍ത്തിയത്.
മുന്‍ സന്തോഷ് ട്രോഫി താരം നിയാസ് റഹ്മാന്റെ നേതൃത്വത്തിലാണ് കെഎഫ്ടിസിയിലെ പരിശീലനം. കുന്നമംഗലം ഓക്‌സിലിയം നവജ്യോതി സ്‌കൂളില്‍ 8-ാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിനവ്.
https://www.facebook.com/Malayalivartha


























