രോഗം ബാധിച്ച കുഞ്ഞുമായി അമ്മപ്പൂച്ച ആശുപത്രിയില്‍....എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് കുഞ്ഞിനേയും കടിച്ചെടുത്ത് അത്യാഹിത വിഭാഗത്തിൽ എത്തിയ പൂച്ച , കുഞ്ഞിനെ ഡോക്ടര്‍മാര്‍ പരിശോധിക്കുന്ന സമയമത്രയും തന്നെ അവിടെ തന്നെ നോക്കി നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ

കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ് എന്ന പഴഞ്ചൊല്ലിന് ഇപ്പോൾ വലിയ പ്രസക്തി ഒന്നുമില്ല ...നൊന്തു പ്രസവിച്ച മക്കളെ കൊന്നുകളയുകയും ഉപേക്ഷിച്ചു പോകുകയും ചെയ്യുന്ന അമ്മമാരാണ് ഇന്ന് മനുഷ്യരുടെ ഇടയിൽ കാണാൻ ഉള്ളത്. എന്നാൽ സ്വന്തം മക്കളെ ജീവനെപ്പോലെ സ്‌നേഹിക്കുന്ന അമ്മമാരും നമുക്ക് ചുറ്റും ഉണ്ട് എന്ന തിരിച്ചറിവാണ് ഇതാ ഒരു പൂച്ചയുടെ മാതൃസ്നേഹം തുളുമ്പുന്ന കാഴ്ചകൾ

അസുഖം ബാധിച്ച തന്റെ കുഞ്ഞുമായി ആശുപത്രിയില്‍ എത്തിയ അമ്മപ്പൂച്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ കൗതുകമായി മാറുന്നത്. തുര്‍ക്കിയിലെ ഇസ്താംബൂളിലാണ് ഇത് സംഭവിച്ചത്.

കുഞ്ഞിനേയും കടിച്ച് പിടിച്ച് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ എത്തിയ അമ്മപ്പൂച്ചയെ കണ്ട് ആദ്യം ഡോക്ടർമാരും നഴ്‌സുമാരും ഒന്ന് അമ്പരന്നെങ്കിലും പിന്നീട് വളരെ ഗൗരവത്തോടെ തന്നെ രോഗിയെ പരിശോധിച്ചു ..
ഏറെ കരുതലോടെ തന്നെയാണ് അമ്മപ്പൂച്ച തന്റെ കുഞ്ഞിനേയും കടിച്ചെടുത്ത് ആശുപത്രിയില്‍ എത്തിയത് എന്നതും എല്ലാവർക്കും വളരെ അദ്‌ഭുതമുണ്ടാക്കി ...മാത്രമല്ല ഡോക്ടർമാർ കുഞ്ഞിനെ നോക്കുന്ന സമയമത്രയും 'അമ്മ പൂച്ച അവിടെ തന്നെ നിന്നു ..

കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് നോക്കുകയും പരിശോധനക്ക് ശേഷം കുഞ്ഞിനെയും അമ്മയേയും വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു... ആശുപത്രി അധികൃതര്‍ നൽകിയ പാലും ഭക്ഷണവും കഴിച്ചതോടെ 'അമ്മ പൂച്ച ഹാപ്പിയായി ...
മെര്‍വ് ഓസ്‌കന്‍ എന്ന വ്യക്തി ഈ സമയം ചിത്രങ്ങള്‍ പകര്‍ത്തി ട്വിറ്ററിലൂടെ പങ്ക് വെചത്തോടെ അമ്മപ്പൂച്ചയും കുഞ്ഞും വൈറലായി മാറി...അമ്മപ്പൂച്ചയുടെ സ്‌നേഹവും കരുതലും ഈ ചിത്രങ്ങളില്‍ തന്നെ വ്യക്തമാണ്. എവിടേയും പോവാതെ കുഞ്ഞിനെ തന്നെ നോക്കി ഡോക്ടര്‍മാരുടെ ചുറ്റും നിന്ന അമ്മപ്പൂച്ച യുടെ സ്‌നേഹവും കരുതലും ഓരോ ചിത്രങ്ങളിലൂടെയും വ്യക്തമാകുന്നുണ്ട്
https://www.facebook.com/Malayalivartha


























