ജീവനക്കാരെ എത്തിക്കാന്‍ കുഞ്ഞന്‍ ട്രെയിന്‍!

റെയില്‍വേ ലോക്ഡൗണ്‍ കാലത്ത് ജീവനക്കാരെ എത്തിക്കാന്‍ വര്‍ക്ക്‌മെന്‍ സ്‌പെഷല്‍ ട്രെയിന്‍ ഓടിച്ച് .
യാത്രാ ട്രെയിനുകളും പൊതുവാഹനങ്ങളും ഓടാതായതോടെ രണ്ടു കോച്ചുകള്‍ മാത്രം ഘടിപ്പിച്ചാണ് ഈ കുഞ്ഞന്‍ ട്രെയിന്‍ ഓടുന്നത്.
തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും പാലക്കാടിനും മഞ്ചേശ്വരത്തിനും ഇടയിലാണ് ട്രെയിന്‍ സര്‍വീസ്.
റെയില്‍വേ ജീവനക്കാര്‍ക്കും ആര്‍പിഎഫ്, റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മാത്രമാണു യാത്ര ചെയ്യാന്‍ അനുമതി.
ലോക് ഡൗണിനെത്തുടര്‍ന്നു സര്‍വീസുകള്‍ വളരെ കുറഞ്ഞ സാഹചര്യത്തില്‍ ട്രാക്കില്‍ തുരുമ്പ് ഉള്‍പ്പെടെയുള്ള തകരാറുകള്‍ സംഭവിക്കാതിരിക്കാന്‍ ട്രെയിന്‍ ഓടിച്ചേ തീരൂ.
വര്‍ക്ക്‌മെന്‍ സ്‌പെഷല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തുടങ്ങിയതോടെ ഇക്കാര്യവും പരിഹരിക്കാന്‍ റെയില്‍വേക്കു കഴിഞ്ഞു.
https://www.facebook.com/Malayalivartha


























