ഇങ്ങനെയും ഒരു കുരങ്ങനോ! മോട്ടോര്‍ സൈക്കിളിലെത്തി കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്ന വിഡിയോ വൈറല്‍

മുന്‍ ബാസ്‌കറ്റ് ബോള്‍ താരം റെക്‌സ് ചമ്പാന്‍ പങ്കുവച്ച ഒരു വീഡിയോ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ആ വീഡിയോ.
കുട്ടികളുടെ ടോയ് മോട്ടോര്‍ സൈക്കിളിലെത്തി ഒരു കൊച്ചുകുഞ്ഞിനെ വലിച്ചുകൊണ്ടുപോകുന്ന കുരങ്ങന്റേതാണ് വിഡിയോ. ആളുകള്‍ നോക്കിയിരിക്കെയാണ് തെരുവിലൂടെ കുഞ്ഞുമോട്ടോര്‍ സൈക്കിളിലെത്തുന്ന കുരങ്ങന്‍ കുഞ്ഞിനെ വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നത്.
ഒരു തവണ കുട്ടിയില്‍ നിന്ന് പിടി നഷ്ടപ്പെടുമ്പോള്‍ വീണ്ടും വലിക്കാന്‍ ശ്രമിക്കുന്നതും അല്‍പ്പദൂരം കുഞ്ഞിനെ വലിച്ചുകൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരാള്‍ ഓടിയെത്തിയതിനാല്‍ കുരങ്ങന്‍ കുഞ്ഞിനെ വിട്ട് ഓടിപ്പോകുന്നതും കാണാം.
വീഡിയോ മിനിട്ടുകള്‍ക്കകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. 16000-ലേറെ പേര്‍ വിഡിയോ റീട്വീറ്റ് ചെയ്ത് കഴിഞ്ഞു.
https://www.facebook.com/Malayalivartha


























